Featured post

Sai pallavi vanitha photoshoot

Sunday 13 March 2016

ആലികണ്

പൊയ്ക്കാലാട്ടം.

അലിക്കണ്ണ് എന്നൊരാളെ അറിയാമോ നിങ്ങൾക്ക്.
അമ്പതോളം വയസ്സുണ്ടായിരുന്നു അന്നയാൾക്ക്. കറുത്ത്, കുറുതായ, കുടവയറുള്ളൊരു തമിഴൻ. ഇടം കൈയുടെ ചൂണ്ടുവിരൽത്തുമ്പ് അറ്റുപോയിരുന്നെങ്കിലും അതിലൊരു നിറം മങ്ങിയ വെള്ളി മോതിരമിട്ട് ഓമനിച്ചിരുന്നു അയാൾ അതിനെ. ഓർമ്മകളുടെ ഭൂതക്കയങ്ങളിൽ മുങ്ങിയും പൊങ്ങിയും നീന്തുമ്പോൾ അയാളാ നിറംകെട്ട മോതിരം അഴിക്കുകയും തിരികെ അണിയുകയും ചെയ്യുന്ന പ്രക്രീയയിൽ മുഴുകും.

ലേബർക്യാമ്പിലെ എൻറ്റെ സഹവാസിയായിരുന്നു അലിക്കണ്ണ്. മുറിയിലാകെ നാലുപേരുണ്ട്. രണ്ട് ഇരട്ടക്കട്ടിലുകളുടെ കുടികിടപ്പുകാർ. അലിക്കണ്ണിൻറ്റെ കട്ടിലിനു മേലെയാണ് എൻറ്റെ കുടികിടപ്പവകാശം പതിച്ചു കിട്ടിയിരുന്നത്.

ചെറിയ മുറിയുടെ ഒറ്റ ആശ്വാസം പൊടിപിടിച്ച തെങ്കിലും ചെറിയൊരു ബാൽക്കണി ഉണ്ടെന്നതാണ്. അതിൽ വഴിവക്കിൽ ആരോ ഉപേക്ഷിച്ച നിലയിൽ നിന്നും അലിക്കണ്ണു ശേഖരിച്ച കാലുപൊട്ടിയ കസേരയൊന്നു ണ്ട്. മൂന്നു കാലേയുള്ളൂ എങ്കിലും നാലാം കാലിൻറ്റെ ബലം ഇരിക്കുന്നവൻറ്റെ കാലിൽ താങ്ങി നമുക്കതിലി രിക്കാനാവും.

അലിക്കണ്ണിന്  പഴയൊരു ഹാർമോണിയമുണ്ട്. കട്ടക ളിളകിപ്പോയതും വായിക്കു മ്പോൾ കാറ്റു പിടിക്കേണ്ട ശീലകൾ കീറിപ്പോയതുമായ ഒന്ന്. ആയതിനാൽ തന്നെ കഴുത്തിൽ വെട്ടുകൊണ്ട ബലിമൃഗത്തിൻറ്റെ ശബ്ദമേ അതിൽ നിന്നും മിക്കപ്പോഴു മുണ്ടാവാറുള്ളൂ...

വെള്ളിയാഴ്ചയുടെ അവധി യാഘോഷങ്ങൾ  ഞങ്ങൾക്ക് ഇത്തിരി മദ്യവും പിന്നെ ഈ ബലിമൃഗത്തിൻറ്റെ പുറത്തേറി യുള്ള യാത്രകളുമായിരുന്നു.

പാലും പഴവും കൈകളിലേന്തി യിൽ തുടങ്ങി ഞാനാണയിട്ടാ ൽ വരെ അലിക്കണ്ണ് ഹാർമോ ണിയത്തൻറ്റെ ബിലഹരിക്കൊ ത്ത് പാടിത്തിമിർക്കുകയാണ്. അപ്പോ അത് അലിക്കണ്ണല്ല. തീരെ അപരിചിതനായ മറ്റൊരാൾ.

നിങ്ങൾക്കും കേൾക്കാം ഇപ്പോൾ ആ പാട്ട്

"പരമശിവൻ കളുത്തിലിരുന്ന്
പാമ്പ് കേൾക്കത്
ഗരുഡാ സൗക്ക്യമാ..
യാരും ഇരുന്ത ഇടത്തിലിരുന്ത്
കൊണ്ടാലെല്ലാം സൗക്ക്യമേ
ഗരുഡൻ ചൊന്നത്..
അതിൽ അർത്ഥം ഉള്ളത്..."

അയാളുടെ കഴുത്തിലിപ്പോൾ കുരവള്ളിചുറ്റിപ്പൊങ്ങി നിൽക്കുന്ന മണ്ണിര ഞരമ്പു കൾ പുളക്കുന്നുണ്ട്. പാട്ടിൻറ്റെ ഉന്മത്തലഹരിയിൽ അയാൾ ചാരായമൊന്നു മോന്തും. പിന്നേ കാജാബീഡിയുടെ ധൂപ പടലങ്ങളിൽ ചുറഞ്ഞ് കിടന്ന്
സ്വര രാഗപ്പൊരുളുകളുടെ നീർക്കയങ്ങളിൽ തെന്നിച്ചിത റും. സിനിമാ പാട്ടുകൾ മാത്ര മല്ല തമിഴ് നാടോടിപ്പാട്ടുകളുടെ ഈണപ്പെരുക്കങ്ങൾ അയാ ളുടെ ഉശിരൊത്ത വായ്ത്താരി യിലുണ്ട്. പാട്ട് പിന്നെ നാടോടി നൃത്തമാകും. അതിൽ നിറഞ്ഞുതുളുമ്പി ഒടുവിൽ ഏതോ ഗോത്രമുറ്റത്തെ ന്നപോലെ ഞങ്ങൾ വീണുറ ങ്ങും.

അലിക്കണ്ണിന് രണ്ട് മക്കളാണ്. മൂത്തത് മകൻ അഞ്ചിരു. രണ്ടാമത്തേത് മകൾ പച്ചക്കിളി. രണ്ടുപേരുടേയും പഴയ പടങ്ങൾ കട്ടിലിനോപ്പം അയാൾക്കു പതിച്ചു കിട്ടിയ ചുവരിൽ ഒട്ടിച്ചു വെച്ചിട്ടുണ്ട്. അതിൽ നാട്ടിലെ നമ്പറും വലിപ്പത്തിൽ എഴുതിയിട്ടിട്ടുണ്ട്. ഇടക്കയാൾ ആ ചിത്രങ്ങളോട് ഉച്ചത്തിൽ സംസാരിക്കും. കഴി ക്കുമ്പോൾ പിഞ്ഞാണത്തിൽ നിന്നും ഒരു പിടി വാരി നീട്ടും. എന്നിട്ട് അപ്പൻമൊഴിയുടെ സങ്കട വാക്കുകളുതിർക്കും.

അലിക്കണ്ണിൻറ്റെ അച്ഛൻ തെരുവു പാട്ടുകാരനായിരുന്നു. അങ്ങിനെ പകർന്നു കിട്ടിയതാ ണ് അയാൾക്കീ സംഗീതം. ഇടക്കേതൊക്കെയോ ഹോട്ട ലുകളിൽ നിന്ന് അലി പാചകം പഠിച്ചു. അന്നംതേടി കടലുക ടന്നു. ഭാര്യയും രണ്ടു മക്കളുടെ യും വയറു പോറ്റാൻ അയാൾ ആർക്കൊക്കോയോ ഭക്ഷണം പാചകം ചെയ്തു കൊടുക്കു ന്നു. വലിയ പാത്രത്തിൽ ചട്ടുകമിട്ടിളക്കുന്ന അലിക്കണ്ണ്, പേടകം തുഴയുന്ന നോഹയാണ്.

പച്ചക്കിളിയുടെ വിവാഹമാണ്. അതിനയാൾ സ്വരൂപിച്ചു വെച്ച നീലക്കല്ലുള്ള ലോലാക്ക് ഇട ക്കിടക്കെടുത്ത് താലോലിക്കും. വിവാഹ ഒരുക്കങ്ങളൊക്കെ അയാൾ മകൻ അരിഞ്ചു വിനോട് വിളിച്ചന്വേഷിക്കു ന്നുണ്ട്. അവധികിട്ടാതെ മുറിയിലയാൾ മുക്കറയിട്ട് നടക്കുന്നുമുണ്ട്. ഇട ദിവസ ത്തിലും മദ്യപിച്ച് നാടോടിപ്പാട്ടു കൾ ഉച്ചത്തിൽ പാടി സങ്കടം തീർക്കുന്നുമുണ്ട്.

വിവാഹത്തിൻറ്റെ രണ്ടു ദിവസം മുന്നേ എത്തിച്ചേരാനു ള്ള അവധിയേ അയാൾക്ക് കിട്ടിയുള്ളൂ. ഒരച്ഛൻറ്റെ ഉത്തര വാദിത്വവും ഉൽകണ്ഠകളും ഞാനാദ്യമായാണ് ഇത്രയും അടുത്ത് നിന്നും അറിയുന്നത്.

ഞങ്ങൾ പെട്ടികെട്ടുകയാണ്. അലിക്കണ്ണ് പാടുകയാണ്.
"യാർ അന്ത കനവ്
യേനിന്ത നിലവ്...."

പിറ്റേന്ന് അലാറം വിളിച്ചിട്ടും എഴുന്നേൽക്കാത്ത അലി ക്കണ്ണ്, കടവായിൽ ചോരയുടെ ഇത്തിരി മഞ്ചാടി മണിയും കടിച്ചുപിടിച്ച് എൻറ്റെ കൈ യ്യിൽ തിരിഞ്ഞുകിടന്നു!

വീട്ടിലേക്ക് ഞാനാണ് വിളിച്ചത്. അരിഞ്ചുവിൻറ്റെ വലിയൊരു നിലവിളി. പിന്നേ മറ്റാരൊക്കെ യോചേർന്നുള്ള കൂട്ട സംസാ രം. അൽപം കഴിഞ്ഞു വിളിക്കാമോ എന്ന ചോദ്യം.

വീണ്ടും വിളിച്ചപ്പോൾ അലിക്കണ്ണിനെ ഇവിടെതന്നെ സംസ്ക്കരിക്കാനുള്ള ഏർപ്പാടാക്കാമോ എന്ന ചോദ്യത്തിനു മുന്നിൽ ഞാൻ തളർന്നിരുന്നു. മരണവിവരം ചിലർക്കുമാത്രമേ അറിയൂ.
വിവാഹം നീട്ടിവെക്കാൻ പറ്റില്ല.
ഒരുവിധമാണ് വിവാഹത്തി ൻറ്റെ ഒരുക്കങ്ങൾ ഇത്രയുമെ ത്തിച്ചത്. കൂട്ടത്തിൽ വിവരമു ണ്ടെന്ന് തോന്നിക്കും വിധം സംസാരിച്ച ആൾ പറഞ്ഞു.
"അവിടുത്തെ ഏതെങ്കിലും ആശുപത്രിക്ക് വിട്ടുകൊടുക്കാ നും തയ്യാറാണ്. എതാണ് എളുപ്പം എന്നത് നോക്കി വേണ്ടത് ചെയ്യൂ. തൽക്കാലം വിവരങ്ങൾ ഞങ്ങളിവിടെ ആരോടും പറയുന്നില്ല."

ശ്മശാനത്തിൽ നിരവധി കുഴികൾ തീർത്തു വെച്ചിട്ടുണ്ട്. ആളുകൾ മരിക്കുകയേവേ ണ്ടൂ, കുഴിയിലിട്ട് മൂടാനെന്ന പോലെ. കണ്ണറ്റത്തോളം പരന്നുകിടക്കുന്ന സ്മശാന വിസ്തൃതിയിലെ മീസാൻ കല്ലുകൾക്കിടയിലൂടെ തൂവെളള വസ്ത്രധാരികളായ സ്വദേശികൾ ആരുടേയോ കറുത്ത ശവമഞ്ചം ചുമലിലേറ്റി വരുന്നത് മഞ്ഞിലൂടെ കണ്ടു.

പച്ചക്കിളിയുടെ വിവാഹപ്പിറ്റേ ന്ന് വിവരങ്ങളന്വേഷിക്കാനാണ് വിളിച്ചത്. വിവാഹം ഒരുവിധം നന്നായി കഴിഞ്ഞെന്ന് അറി ഞ്ചു പറഞ്ഞു. അലിയുടെ ജഡം ആശുപത്രിക്ക് കൊടു ത്തുവോ എന്നവൻ ചോദിച്ചു.
ഇല്ല അടക്കിയതാണെന്നു ഞാൻ പറഞ്ഞു. ഒരു വലിയ നിശബ്ദതക്ക് ശേഷം അവൻ പറഞ്ഞ വാക്കുകളാണ് ഈ കുറിപ്പിനാധാരം.

അണ്ണാ രണ്ടായിരത്തി അഞ്ഞൂ റ് ഡോളർ നമ്മുടെ എത്ര കാശുവരും?
ഡോളറുകളിലേക്ക് പരിവർ ത്തിപ്പിക്കേണ്ടതില്ലായകയാൽ എനിക്കഞ്ജാതമാണ് ഇന്നു മതിൻറ്റെ ഉത്തരം.

ഒരു തുടർച്ചയുടെ നനവുമഴ യും ഇടിയൊച്ചയുമെന്നപോലെ
അവൻ പറഞ്ഞു. ആശുപത്രി ക്ക് കൊടുത്തിരുന്നെങ്കിൽ രണ്ടായിരത്തി അഞ്ഞൂറു ഡോളർ കിട്ടുമായിരുന്നെന്ന്
മാമ പറഞ്ഞു.

ആരുടെയൊക്കെ കണ്ണീർ ഘനീഭവിച്ചാവണം തൂങ്ങിയാ ടുന്ന ലോലാക്കുകളിലെ നീല ക്കല്ലുകൾ ഉരുവമാകുന്നത്!

No comments:

Post a Comment