Featured post

Sai pallavi vanitha photoshoot

Tuesday 22 November 2016

Tom & Jerry

*Tom & Jerry*
  ***********
എത്രയൊക്കെ പുതിയ അനിമേഷനും കാർട്ടൂൺ കഥാപാത്രങ്ങളും വന്നാലും അനിമേഷൻ കാർട്ടൂൺ രംഗത്തെ എവർഗ്രീൻ സൂപ്പർസ്റ്റാറുകൾ അന്നും ഇന്നും ഇനിയെന്നും ടോമും ജെറിയും തന്നെയായിരിക്കും. ഒന്നും രണ്ടുമല്ല, കഴിഞ്ഞ 76 വർഷമായി ടോമും ജെറിയും ചേർന്ന് ലോകമെമ്പാടുമുള്ള ആബാലവൃദ്ധം ജനങ്ങളെയും പൊട്ടിച്ചിരിപ്പിക്കുന്നു..തലമുറകൾ വ്യത്യാസമില്ലാതെ ആർത്തലച്ചു ചിരിക്കുന്നു...

ഒരു കാർട്ടൂൺ് കഴിഞ്ഞ ഏഴര പതിറ്റാണ്ടിലധികമായി ലോകത്തെ മുഴുവൻ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. കുട്ടികൾ മുതൽ പ്രായമായവർ വരെ ടോമിന്റെയും ജെറിയുടേയും ആരാധകരാണ്.

ടോം എന്ന പൂച്ചയുടേയും ടോമിനെ വട്ടുകളിപ്പിക്കുന്ന ജെറി എന്ന സൂത്രശാലിയായ എലിയുടേയും രസകരമായ മുഹൂർത്തങ്ങളാണ് ടോം ആൻഡ് ജെറിയുടെ എക്കാലത്തേയും തീം. 76 വർഷമായിട്ടും ജെറിയെ തോൽപ്പിക്കാൻ ടോമിനായിട്ടില്ല. എന്തെങ്കിലുമൊക്കെ സൂത്രം ഉപയോഗിച്ച് ജെറി ടോമിന്റെ കൈയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടും. അതാണ് ജെറിയുടെ മിടുക്ക്. വലിയ കെങ്കേമനാണെങ്കിലും ടോമിന് ജെറിയ പിടികൂടാൻ പറ്റിയിട്ടില്ല. അഥവാ കൈയിൽ പെട്ടാലും നിമിഷങ്ങൾക്കകം ജെറി ടോമിന്റെ കൈയിൽ നിന്നും പുറത്തുചാടും. എലിയെ പിടിക്കാനുള്ള പൂച്ചയുടെ പെടാപ്പാടും പൂച്ചയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടോടാനുള്ള എലിയുടെ തത്രപ്പാടുമാണ് കഴിഞ്ഞ 76 വർഷമായി നമ്മെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ടോം ആൻഡ് ജെറിയുടെ കഥ.

ടോമും ജെറിയും സൃഷ്‌ടിക്കപ്പെടുന്നതു തന്നെ രസകരമായ ഒരു പശ്ചാത്തലത്തിലാണ്. അതൊരു കഥയാണ്.

1930കളുടെ അവസാനകാലത്താണ് ടോമിന്റെയും ജെറിയുടെയും ജനനത്തിന് ഇടയാക്കിയ സംഭവങ്ങൾ നടക്കുന്നത്. അമേരിക്കയിലെ പ്രശസ്തമായ കാർട്ടൂൺ നെറ്റ്വർക്ക് സ്റ്റുഡിയോ ആയിരുന്നു എംജിഎം എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന മെട്രോ ഗോൾഡ്വിൻ മെയർ എന്ന സ്റ്റുഡിയോ. അക്കാലത്ത് ഇവർ പുറത്തിറക്കിയ ഒട്ടുമിക്ക കാർട്ടുൺ ചിത്രങ്ങളും ബോക്സോഫീസിൽ പരാജയമായിരുന്നു. തുടർച്ചയായ പരാജയങ്ങൾ എംജിഎം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന കാലത്താണ് സ്റ്റുഡിയോവിലേക്ക് ജോസഫ് ബാർബറ എന്നയാൾ കടന്നുവരുന്നത്.

സ്റ്റുഡിയോവിൽ ജോലി ചെയ്തിരുന്ന വില്യം ഹന്നയുമായി ബാർബറ പരിചയപ്പെട്ടു. എന്നാൽ ബാർബറ പറഞ്ഞ എലിയുടേയും പൂച്ചയുടേയും കഥ ഹന്നയ്ക്കും ആദ്യം പിടിച്ചില്ല. എന്താണ് ഇതിലിത്ര കാർട്ടൂൺ സ്കോപ്പ് എന്നായിരുന്നു ഹന്നയും എംജിഎമ്മിലെ മറ്റുള്ളവരും ചിന്തിച്ചത്. എന്നാൽ ബാർബറ തന്റെ ആശയം കാർട്ടൂൺ രൂപത്തിലാക്കി വരച്ച് അവതരിപ്പിച്ചപ്പോൾ നേരത്തെ എതിരഭിപ്രായം പറഞ്ഞവരെല്ലാം അഭിപ്രായം മാറ്റി. സംഗതി ക്ലിക്കാകുമെന്ന് എല്ലാവരും തറപ്പിച്ചു പറഞ്ഞു. അത്രയും മനോഹരമായിരുന്നു ബാർബറ അവതരിപ്പിച്ച എലിയും പൂച്ചയും. ഒരു എലിക്ക് പിന്നാലെ പായുന്ന പൂച്ചയുടെ കഥയിൽ എന്തുണ്ട് ചിരിക്കാൻ എന്ന് ചിന്തിച്ചവർക്കുള്ള മറുപടിയായിരുന്നു ബാർബറ വരച്ച ആ കാർട്ടൂണുകൾ.

അങ്ങനെ 1940 മുതൽ ടോമും ജെറിയും എംജിഎം സ്റ്റുഡിയോവിലെ ഫ്ളോറുകളിൽ ഓടിനടക്കാൻ തുടങ്ങി. താരങ്ങൾ സ്വന്തം പേരു മാറ്റുന്നത് കാർട്ടൂൺ രംഗത്തുമുണ്ടെന്ന് ടോം ആൻഡ് ജെറി തെളിയിക്കുന്നു. 1940 ൽ പുറത്തുവന്ന പുസ് ഗെറ്റ്സ് ദി ബൂട്ട് എന്ന കാർട്ടൂൺ ചിത്രത്തിൽ ടോമിന്റെ പേര് ജാസ്പർ എന്നായിരുന്നു. എലിക്കാകട്ടെ പേരേ ഉണ്ടായിരുന്നില്ല.

പേരില്ലാത്ത ആ കുഞ്ഞനെലിയുടെ വികൃതികളും വിക്രിയകളും സൂത്രപ്പണികളും തമാശകളും കണ്ട് ലോകമെമ്പാടുമുളളവർ ചിരിച്ചുമണ്ണുകപ്പി. എംജിഎം സ്റ്റുഡിയോയ്ക്ക് അതോടെ തിരിച്ചുവരവിന് വഴിയൊരുങ്ങി. ഒപ്പം ഈ പൂച്ചയും എലിയും തിയറ്ററുകളുടെ ഹിറ്റ് ചാർട്ടിലിടം നേടി. തകർച്ചയിൽ പെട്ടുകിടക്കുകയായിരുന്ന എംജിഎമ്മിന്റെ ജാതകം ടോമും ജെറിയും ചേർന്ന് മാറ്റിവരയ്ക്കുകയായിരുന്നുവെന്ന് പറയാം. പൂച്ചയുടേയും എലിയുടേയും രണ്ടാമത്തെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പായി പിന്നീട്. 1800 ചിത്രങ്ങൾ വരച്ചാണ് ആദ്യത്തെ സിനിമ പുറത്തിറക്കിയത്. അടുത്ത വർഷം 1941ൽ രണ്ടാമത്തെ ചിത്രം തിയറ്ററുകളിലെത്തി. മിഡ്നൈറ്റ് സ്നാക് എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഈ സിനിമയിറങ്ങും മുമ്പ് തങ്ങളുടെ പ്രീയപ്പെട്ട പൂച്ചയ്ക്കും എലിക്കുട്ടിക്കും പേരിടാൻ എംജിഎം സ്റ്റുഡിയോ തീരുമാനിച്ചു. പേരു നിർദ്ദേശിക്കാനായി മത്സരം തന്നെ ഇവർ നടത്തി. അങ്ങനെയാണ് പൂച്ചയ്ക്ക് ജാസ്പറിന് പകരം ടോമെന്നും പേരില്ലാ കുഞ്ഞെലിക്ക് ജെറിയെന്നും പേരുവീണത്. അതങ്ങനെ ടോം ആൻഡ് ജെറിയായി.

ഇതിനിടെ ആദ്യ ചിത്രമായ പുസ് ഗെറ്റ്സ് ദി ബൂട്ടിന് മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള ഓസ്കർ നോമിനേഷൻ കൂടി കിട്ടിയതോടെ ഈ കഥാപാത്രങ്ങൾ എംജിഎം സ്റ്റുഡിയോയുടെ ഭാഗ്യതാരകങ്ങളായി. രണ്ടാം ചിത്രവും ഹിറ്റായി. പിന്നീടങ്ങോട്ട് ടോം ആൻഡ് ജെറി കൂട്ടുകെട്ട് തകർത്തുവാരി. ചിരിപ്പിച്ചു ചിരിപ്പിച്ച് എല്ലാവരേയും തങ്ങളുടെ ആരാധകരാക്കി മാറ്റി. പൂച്ചയും എലിയും തമ്മിലുള്ള പരക്കം പാച്ചിൽ എന്ന പ്ലോട്ടിൽ നിന്നുകൊണ്ട് പല കഥകളും ഇക്കാലയളവിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. പുസ്തകരൂപത്തിലും ടോം ആൻഡ് ജെറി ആസ്വാദകരിലെത്തി. ആവർത്തനവിരസത ഒട്ടുമില്ലാതെ ടോമും ജെറിയും ചാടിമറിഞ്ഞ്

No comments:

Post a Comment