Featured post

Sai pallavi vanitha photoshoot

Tuesday 22 March 2016

Sraddha kapoor@Baaghi. More pics click here

Baaghiis an upcomingHindifilm directed bySabbir Khanand produced bySajid Nadiadwalaunder his bannerNadiadwala Grandson Entertainment. It featuresTiger ShroffandShraddha KapoorwhileSudheer Babuappears ina crucial role.The film is scheduled for a worldwide release on 29 April 2016.Cast*.Tiger Shroffas Ronny*.Shraddha Kapooras Sia*.Sudheer Babuas Raghav*.Paras Arora


Tuesday 15 March 2016

Remember

��ആനയുടെ ഓർമശക്തി��

11 ക്ലാസ്സിൽ പഠിക്കുമ്പോൾ NCC ക്യാമ്പിനു
പോയതായിരുന്നു
അജിത്...!
മൂന്നാറിൽ ആയിരുന്നു
ക്യാമ്പ്...!
വന യാത്രയ്ക്കിടയിൽ
നിർഭാഗ്യം എന്ന് പറയട്ടെ,
അജിത്തിന് കൂട്ടം തെറ്റി...!

കൂടെ ഉള്ളവരെ കണ്ടെത്താൻ അലയുന്ന അജിത് ഭയവും ദയയും ഉളവാക്കുന്ന ഒരു കാഴ്ച
കണ്ടു...!!!

കാലിൽ ലോഹകഷ്ണം തറഞ്ഞു കയറി വേദന കൊണ്ട് വിഷമിപ്പിക്കുന്ന
ഒരു ആനയെ...!
ഭയത്തെക്കാൾ
സഹജീവിയോടുള്ള സ്നേഹം ആയിരുന്നു
അജിത്തിന്റെ മനസ്സിൽ...!

വളരെ ശ്രദ്ധയോടെ തന്റെ കൈയിൽ ഉള്ള കത്തി ഉപയോഗിച്ച് ലോഹം പുറത്തെടുത്തു...!
ആന തന്നെ ഇനി ഉപദ്രവിക്കുമോ എന്നു ഭയന്ന് ഓടി ദൂരേക്ക് മാറിയ അജിത് തിരിഞ്ഞു നോക്കുമ്പോൾ,
നന്ദിയോടെ തന്നെ നോക്കുന്ന ആ
സാധുമൃഗത്തെ ആണ് കണ്ടത്...!

സന്ധ്യ മയങ്ങും മുൻപ് തന്നെ ഈശ്വര കൃപ
കൊണ്ട് തന്റെ കൂട്ടുക്കാരെ കണ്ടെത്താൻ
അജിത് സാധിച്ചു...!

12 വർഷങ്ങൾക്കു ശേഷം...

ഓഫീസിലെ കൂട്ടുക്കാരുമൊത്തു
മൃഗശാല കാണാൻ എത്തിയതായിരുന്നു അജിത്...!

പലതരം ജീവികളെ കണ്ടു
നടക്കുമ്പോൾ ആയിരുന്നു ആനകളെ അയാൾ
കണ്ടത്...!
"അതിൽ ഒരാന തന്നെ തന്നെ നോക്കുന്നോ???
അതോ തന്റെ തോന്നൽ ആണോ???"

അജിത് കൂടിന്റെ അടുത്തേക്ക് ചെന്നു,
ആ ആന പതിയെ തന്റെ തുമ്പികൈ നീട്ടി മുന്നിലേക്ക് നടന്നു വന്നു...!
തന്റെ മുൻകാലുകൾ
ഉയർത്തി,
അജിത്തിന് സലാം നല്കുന്ന പോലെ...!

12 വര്ഷങ്ങള്ക് മുൻപുള്ള NCC ക്യാമ്പും,
താൻ രക്ഷിച്ച ആനയും,
അജിത്തിന്റെ മനസ്സിൽ
തെളിഞ്ഞു...!

അവൻ പ്രയാസപ്പെട്ടു
ആ കൂട്ടിനുളിലേക്ക് ഉള്ള മതിൽ വലിഞ്ഞു കയറി...!

പഴയ ചങ്ങാതിയെ കണ്ട
പോലെ ഓടി ചെന്ന് ആ
ആനയെ കെട്ടി പിടിച്ചു...!

അപ്പോൾ ആ ആന
അജിത്തിനെ തന്റെ തുമ്പികൈ കൊണ്ട്
വാരി എടുത്തു..,





നിലത്തു അടിച്ചു കൊന്നു...!!!

NB : അന്ന് മുന്നാറിൽ അജിത് കണ്ട ആന
അല്ല ഇതെന്ന് തോന്നുന്നു...!!!
��©

Monday 14 March 2016

Life

നാളെയാവാം.....   

കൊഴുപ്പടിഞ്ഞ് ശരീരം ചീർത്തു.
കൊളസ്ട്രോൾ 250 കവിഞ്ഞു. മദ്യം നിയന്ത്രിക്കണം. ഇടക്കൊക്കെ വെജിറ്റേറിയനാവണം.

- നാളെയാവാം....

പുകയൂതിയൂതി കിതപ്പ് തുടങ്ങി.
ശ്വാസകോശം സ്പോഞ്ച് പോലെയാണ്.
നെഞ്ചിനു വിശ്രമം കൊടുക്കണം.

- നാളെയാവാം.....

കാറ്റുപോലെജീവിച്ച് മടുത്തു തുടങ്ങി.
വീട്ടുകാർ പറയുന്നില്ലെന്നേയുള്ളൂ. ഭാര്യ, മക്കൾ...
അവർക്കു കൂടി സമയം കൊടുക്കണം.

- നാളെയാവാം.....

മനസെത്തുന്നിടം ശരീരമെത്തുന്നില്ല.
കുടവയറെന്നെ നോക്കി പല്ലിളിക്കുന്നു.
വ്യായാമം തുടങ്ങണം.

- നാളെയാവാം.....

ഉൾവലിഞ്ഞു ജീവിച്ച് വിരസനായി.
അയൽക്കാരോട് കൂട്ട് കൂടണം.
കൂട്ടുകാരൊത്ത് ഫുട്ബാൾ കളിക്കണം.

- നാളെയാവാം.....

വായിച്ചും എഴുതിയും ജോലി ചെയ്യും കണക്കു കൂട്ടിയും മരവിച്ചു.
കൂട്ടുകാർക്കുപോലും മടുക്കുന്നുണ്ട്.
എല്ലാം ത്യജിച്ച് മനുഷ്യനാവണം.

- നാളെയാവാം.....

ഒടുവിൽ....
നാട്ടുകാരും വീട്ടുകാരും പറഞ്ഞു.
നാളെയാവാൻ പറ്റില്ല.!!
ഇന്ന് തന്നെ അടക്കണം...

വെച്ചിരുന്നാൽ നാറും.....!!!
��������������

Taste of Tea

സത്യത്തിൽ ഈ ചായ ഒരു സംഭവം തന്നെ .
കാലിച്ചായ , പാൽ ചായ , കട്ടൻ ചായ , മീഡിയം ചായ , സ്ട്രോങ്ങ്‌ ചായ , പൊടിച്ചായ , വിത്ത്‌ഔട്ട്‌, മധുരം കമ്മി ...
ഇങ്ങനെ പലപേരിലും അറിയപ്പെടുന്ന എല്ലാ ചായയിലും കൂട്ട്
പഞ്ചസാര , ചായപ്പൊടി , പാൽ , തിളച്ച വെള്ളം ഇവയാണ് എങ്കിലും ഓരോ
ചായയും  നമ്മിൽ ഉണർത്തുന്ന  നിർവൃതികൾ , വൈകാരിക ഭാവങ്ങൾ അനുഭൂതികൾ തികച്ചും വ്യത്യസ്തവും രസകരവുമാണ് .

അതി രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റ ഉടനെ കുടിക്കുന്ന ചായയുടെ രുചിയല്ല ഏറെ ക്ഷീണിച്ചു തളർന്ന ശേഷം കുടിക്കുന്ന ചായ

വീട്ടിലേക്കു കേറിച്ചെന്ന പാടെ ഭാര്യ ഉണ്ടാക്കിത്തരുന്ന ചൂടുള്ള ചായയുടെ മധുരം വേറെ ,
പെണ്ണ് കാണാൻ ചെന്നിട്ടു കുട്ടിയെ ഇഷ്ടപ്പെട്ട സന്തോഷത്തിൽ മൊത്തിക്കുടിക്കുന്ന ചായയുടെ രസം വേറെ ,
ഇഷ്ടപ്പെട്ടില്ലെങ്കിൽ കുടിക്കുന്ന ചായയുടെ 'ടേസ്റ്റ്' വേറെ.

മഴ നനഞ്ഞു വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ തല തോർത്തി തന്നു ഉമ്മ കൊണ്ട് വന്നു തരുന്ന സ്നേഹച്ചായയുടെ സ്വാദ് വേറെ.

അതേ അമ്മ തന്നെ രാത്രി ഏറെ വൈകി പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു കട്ടൻ ചായ ഉണ്ടാക്കി കൊണ്ട് വന്നു തരുന്ന  പാതിരാ ചായയുടെ 'ഉന്മേഷം' വേറെ.

കഥ എഴുതുമ്പോൾ , ചിന്ത പുകയുമ്പോൾ,  അവളുണ്ടാക്കി കൊണ്ട് തരുന്ന
ചിന്തക്ക് തീ പടർത്തുന്ന
'ഭാവന'  ച്ചായക്കും
കല്യാണ ത്തലേന്നു പന്തലിന്റെ പണിയും സവാള അരിയലും മണിയറ ഒരുക്കലും ഒക്കെയായി ആർമാദിക്കുമ്പോൾ പെങ്ങൾ വലിയ ഒരു ട്രേയിൽ കൊണ്ട് വന്നു തരുന്ന 'കല്യാണ ചായക്കും' രസമൊന്നു വേറെ.

വല്ല സത്ക്കാരങ്ങൾക്കോ സദ്യകൾക്കോ ചെന്നിട്ടു ബിരിയാണി തട്ടി അവസാനം
അതൊന്നു ഒതുങ്ങാൻ കുടിക്കുന്ന 'ദം ചായ'ക്കും  , പാർട്ടി കഴിഞ്ഞു പോകാൻ നേരം തരുന്ന 'പോകാൻ ചായ' ക്കും
എല്ലാം ഒരേ രുചിയല്ല . സ്വാദല്ല . .!

നമ്മുടെ ഗ്രാമത്തിലെ  ചായക്കടയിൽ നിന്ന് 
സൊറ പറഞ്ഞും പത്രം വായിച്ചും  കുടിക്കുന്ന മക്കാനിച്ചായക്ക്‌
അനുഭൂതി  വേറെ .

വിനോദ യാത്രയിലും ഉല്ലാസ വേളകളിലും കറങ്ങി നടക്കുമ്പോൾ കോടമഞ്ഞിന്റെ കുളിരും ടൂറിന്റെ ത്രില്ലും അനുഭവിച്ച്  വഴി യോരത്തു നിന്ന് കുടിക്കുന്ന ഉല്ലാസച്ചായയുടെ നിർവൃതി വേറെ .

വല്ലാതെ ടെൻഷൻ അടിക്കുമ്പോൾ സ്വയം ഉണ്ടാക്കി കുടിക്കുന്ന സുലൈമാനി പകരുന്ന 'പ്രഷർ ചായ'യുടെ ആവേശം വേറെ .

തികച്ചും സർപ്രൈസ് ആയി ഭാര്യയ്ക്ക് വല്ല സമ്മാനവും കൊണ്ട്  പോയി കൊടുത്ത വകയിൽ അപ്പോൾ തന്നെ അവളുണ്ടാക്കി തരുന്ന
'റൊമാൻസ് ചായ'യുടെ 'ചൂട്' വേറെ .

ചേരുവ ഒന്നാണ് ..
പക്ഷേ അവസരത്തിനും സാഹചര്യത്തിനും നമ്മുടെ
മാനസിക അവസ്ഥയ്ക്കും അനുസരിച്ച് ചായ പകരുന്ന അനുഭൂതികൾ
അവർണ്ണനീയം തന്നെ .

എന്താല്ലേ !!!

Wedding

' വിവാഹം ചെയ്യുമ്പോള്‍ ഒാര്‍ക്കുക ''
“കണ്ണിലെ കൃഷ്ണ മണി പോലെ അവളെ കാത്തു സൂക്ഷിക്കുന്ന ഒരച്ഛന്‍ ഉണ്ട് അവള്‍ക്ക് ”
” കളി കുട്ടുകാരിയായി അവളുടെയൊപ്പം ചിരിച്ചു കളിച്ചു നടക്കുന്ന അമ്മയുണ്ട് ” ..
“അവളെ ജീവനെക്കാള്‍ ഏറെ സ്നേഹിക്കുന്ന,രാജാ കുമാരിയെ പോലെ എല്ലാ ഇഷ്ടവും സാധിച്ചു കൊടുക്കുന്ന ആങ്ങളമാരുണ്ട് ”
അവരെയെല്ലാം വിട്ടു,രാജകുമാരിയുടെ ജീവിതം ഉപേക്ഷിച്ചു അവള്‍ നിന്റെ കൂടെ വന്നാല് നീ ഉറപ്പിച്ചോ
ഈ ലോകത്ത് ഏറ്റവും അധികം അവള് സ്നേഹിക്കുനത് നിന്നെ ആണെന്ന്…..
അവള്‍ക്ക് ജീവിക്കാന്‍ രക്ത ബന്ധങ്ങളെക്കാള്‍ കൂടുതല് നിന്റെ ഹൃദയ ബന്ധം ആണ്
വേണ്ടതെന്നു ......
നീ അവളുടെ സ്വപ്ന സാഫല്യം ആണെന്ന്,
നീ കൂടെയില്ലെങ്കില് അവളിലെ സ്ത്രീ ജന്മത്തിന് പൂര്‍ണത ഉണ്ടാവില്ലെന്ന്….
വീട്ടുക്കാരുടെ ആഗ്രഹങ്ങള്‍ എല്ലാം ബലി കഴിച്ചു ,അവര്‍ക്ക് അപ്രതീക്ഷിത വേദന നല്കി പട്ടിണിയും,വേദനയും ,എല്ലാം സഹിക്കാന്‍ തയ്യാറായി അവള് നിന്റെ കൂടെ വരുന്നത് നീയില്ലാതെ അവള്‍ക്ക് ജീവിക്കാനവില്ല എന്നാ പുര്‍ണ വിശ്വാസം ഉള്ളത് കൊണ്ടാണ്…..
നീ ഭാഗ്യം ചെയ്തവനാണ് സ്നേഹിതാ ..ഭാഗ്യം ചെയ്തവര്‍ക്കെ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ആ സ്നേഹത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന മാലാഖയെ കിട്ടുകയുള്ളൂ……..
നോക്കാലോ….. ,വാക്കാലോ…. ,പ്രവര്‍ത്തിയാലോ…. നീ അവളുടെ മനസ്സോ, ശരീരമോ വേദനിപ്പിക്കരുത് …എല്ലാം ഉപേക്ഷിച്ചു നിന്റെ മാറില് അണിഞ്ഞത് തെറ്റായി എന്നാ തോന്നല്‍ അവളുടെ മനസ്സില്‍ ഒരിക്കലും ഉണ്ടാവരുത് ..അവള്‍ക്ക് നിന്റെ പണമോ ,പ്രതാപമോ ഒന്നും വേണ്ട ..അവള്‍ക്ക് അല്പം സ്നേഹവും ഒത്തിരി സംരക്ഷണവും,തലച്ചയ്ക്കാന്‍ നിന്റെ നെഞ്ചും മാത്രം മതി …അതവള്‍ക്ക് കൊടുക്കുക… ..അവളുടെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും സൂക്ഷ്മതയോടെ കേള്‍ക്കുക ..അത് സാധിച്ചു കൊടുക്കുക …
ഈ ലോകത്ത് നീയല്ലാതെ അവള്‍ക്ക് വേറെ ആരുമില്ല എന്നാ തോന്നല്‍ എന്നും നിനക്ക് ഉണ്ടാവണം …നീയാണ് അവളുടെ ലോകം..നീയാണ് അവളുടെ പുരുഷന്..നീയാണ് അവളുടെ രക്ഷാകര്‍ത്താവ്….നീയാണ് അവളുടെ ദൈവം…അവളെ ചതിക്കരുത് ..അവളെ അവിശ്വസിക്കരുത് ….നിന്നെ മാത്രം മനസ്സില് ധ്യാനിച്ച് കഴിയുന്ന പെണ്ണാണ് അവള്‍ എന്ന ഓര്‍മ്മ എന്നും വേണം …അവളെ എന്നും സ്നേഹം കൊണ്ട് പൊതിയണം….നിന്റെ സ്നേഹത്തില് അവള്‍ വീര്‍പ്പ് മുട്ടണം… കാരണം ഇന്നു നീ അല്ലാതെ അവള്‍ക്ക് വേറെ ആരുമില്ല ... !!!

Sunday 13 March 2016

Kalyana veed

കല്ല്യാണ വീട്ടിലെത്തുന്ന അരയന്നങ്ങളോട്‌.....

കുളിച്ച്‌ കുറിതൊട്ട്‌ തുളസിക്കതിർച്ചൂടി
മാന്‍മിഴി കണ്ണുവരച്ച്‌ അന്നനടവെച്ച്‌
അരയന്നംപോലെ നടന്നുനിങ്ങി തൂണി
ന്റെ മറയത്തുനിന്ന്‌ ആണ്‍പിള്ളേരെ
കാണുമ്പോള്‍ ഇത്തിരി പ്രിന്ന്യാസ
ത്തോടെ മുഖംതിരിക്കുന്ന ചില സുന്ദ
രികളോട്‌..

അതെ...നാട്ടിന്‍മ്പുറത്തെ ഉറ്റവരുടെ
കല്ല്യാണവീടുകളിലെ ആണ്‍പിള്ളേ
ർക്ക്‌ ഇത്തിരി ഗ്‌ളാമർ കുറയും...
അടുപ്പിലെ പുകകൊണ്ട്‌ ചിലപ്പോള്‍
കണ്ണിത്തിരി ചുവക്കും...

തലേന്ന്‌ രാത്രി ഇല തുടപ്പുമുതല്‍
പിന്നെ പിറ്റേന്ന്‌ പുലർച്ചെവന്ന്‌
അമ്മിയും ചെമ്പും വട്ടളയും ഉരുളിയും ഏച്ചുവലിച്ച്‌വന്ന്‌ അടുപ്പുകൂട്ടി
അങ്ങോടി ഇങ്ങോടി ഭക്ഷണംവിളമ്പി..

പിന്നെ അതുംകഴിഞ്ഞ്‌ വൈകുന്നേരം നാലുമണിമുതല്‍ വിശന്നുപൊരി
യുമ്പോഴും മുഖത്ത്‌ പുഞ്ചിരിതേച്ച്‌
ഭക്ഷണശാലയില്‍ വിളിപ്പുറത്ത്‌ പാഞ്ഞെത്തി ചോറും കറിയും വിളമ്പിയും എച്ചില്‌ തുടച്ചും അവസാനം ബാക്കിവന്നതില്‍ ഒരംശം വാരിതിന്ന്‌ വിശപ്പടക്കി രാത്രി രണ്ടുമണിക്ക്‌ പിറ്റേദിവസത്തെ പ്രഥമന്‌ പാലുപീഞ്ഞ്‌ പുലർച്ചെ എഴുന്നേറ്റ്‌ ചോറ്‌വെച്ച്‌ അത്‌ ഊറ്റിചെമ്പിലിട്ട്‌
ഒരു കട്ടന്‍ചായയും വാങ്ങിക്കുടിച്ച്‌ മുണ്ടുമടക്കിയുടുത്ത്‌ ഒരു ചെറുചിരി
ചിരിച്ചുകൊണ്ട്‌ കുറച്ചുകഴിഞ്ഞ്‌
വരാന്ന്‌ പറഞ്ഞ്‌ രാവിലെ അഞ്ചുമണി
ക്കൊരു പോക്കുണ്ട്‌....നമ്മള്‌
ആമ്പിള്ളേര്‌...

ആ സമയത്ത്‌ കാണാന്‍
ആളുകുറവായിരിക്കും ചിലപ്പോള്‍...

കഴിഞ്ഞില്ല...ഒന്ന്‌ കണ്ണടച്ച്‌ ഉറങ്ങി
നേരം പുലരും  മുമ്പെ‌ പാതിയുറക്കത്തില്‍നിന്ന്‌
പിടഞ്ഞെഴുന്നേറ്റ്‌ തലയിലൂടെ രണ്ട്‌
ബക്കറ്റ്‌ വെള്ളംമുക്കി ഒഴിച്ച്‌ കയ്യി
ല്‍തടഞ്ഞ ഷർട്ടും മുണ്ടും വാരിവലി
ച്ചിട്ടുകൊണ്ട്‌ താലികെട്ടിഌമുമ്പെ നേരെ
ഭക്ഷണകലവറയിലേക്ക്‌ പാഞ്ഞെത്തി കസേര നിരത്തിയിട്ട്‌ തലേന്ന്‌
നിർത്തിയേടത്തുനിന്ന്‌ കീ കൊടുത്ത
റോബോട്ട്‌പോലെ പാഞ്ഞുനടന്ന്‌
ഉണ്ണിക്കുകയും ഊ ട്ടിക്കുകയും ചെയ്യുന്ന നിങ്ങള്‌ പറയുന്ന കുരുത്തംകെട്ട ആണ്‍പിള്ളേർക്ക്‌ ഇത്തിരി സ്‌റ്റയില്‌ കുറവായിരിക്കും..

ഷർട്ടും മുണ്ടും ഇസ്‌തിരിയിട്ട്‌ തേച്ചു
മിഌക്കിയിട്ടുണ്ടാവില്ല..മുടി
ചീകിയൊതുക്കിയിട്ടുണ്ടാവില്ല...അടു
പ്പിലെ പുകയും ഉറക്കച്ചടവുംകെണ്ട്‌
കണ്ണ്‌ ചുവന്നിട്ടുണ്ടാവാം...

ഇതൊക്കെ അറിയണമെങ്കില്‍ ഒരു
ദിവസമെങ്കിലും ഒന്ന്‌ ആണായി പി
റക്കണം പെണ്ണേ....നമ്മുടെ സൗന്ദര്യ
മെന്നത്‌ മെയ്‌ക്കപ്പല്ല..തന്നെതന്നെ
സ്വയംഅർപ്പിക്കുന്ന ഹൃദയവിശാല
തയുള്ള പ്രവൃത്തികളാണ്‌..

അതിനിടെ നിങ്ങളുടെ ശൃംഗാരത്തിഌം പരിഹാസത്തിഌം മറുപടിപറയാന്‍ സമയമില്ലമക്കളേ... നമ്മുടെ
കൂടെയുള്ള ചങ്കുകള്‍ക്ക്‌ അത്‌ മനസിലാവും.. മനസ്‌ ഇടറാത്തതും
ശരീരം തളരാത്തതും അതുകൊ
ണ്ടുതന്നെ......

അതെ ഞങ്ങള്‍ക്ക്‌ സൗന്ദര്യം കുറവാണ്‌ പെണ്ണേ....

Childhood memories

1.ബാല്യത്തിൽ നിങ്ങൾ
തീർച്ചയായും
നിങ്ങളുടെ കൈകൾ
ഷർട്ടിനുള്ളിലാക്കി
നിങ്ങളുടെ കൈ പോയതായി
മറ്റുള്ളവർക്കു മുന്നിൽ
അഭിനയിച്ചിട്ടുണ്ട്.......
.
2.ആ ഒറ്റപ്പേന, നാലുകളർ
റീഫില്ലുള്ളത്......
നാലിൻറെയും ബട്ടൺ ഒന്നിച്ചു
ഞെക്കി നാലു റീഫില്ലും
ഒന്നിച്ചു പുറത്തു വരുത്താൻ
(ശമിച്ചിട്ടുണ്ട്......
.
3.വീഡിയോഗയിം
തോൽക്കുമെന്നുറപ്പാകുമ്പോൾ
പെട്ടെന്ന് റീസ്റ്റാർട്ട്
കൊടുക്കുന്നതാണ് പതിവ്.....
.
4.ഒരാളെ ഭയപ്പെടുത്താൻ
കതകിനു പിന്നിൽ മറഞ്ഞുനിന്ന്
പിന്നീട് ആ (ശമം
ഉപേക്ഷിച്ചിട്ടുണ്ട്.......
കാരണം ആ ആൾ നിങ്ങൾ
വിചാരിക്കുന്നതിനെക്കാൾ
കൂടുതൽ സമയം അവിടെ
വർത്തമാനം പറഞ്ഞു
നിൽക്കും........
.
5.എവിടാണോ അവിടെ
കിടന്ന്, ഉറങ്ങുന്നതായി
നടിക്കും..... കട്ടിലിലേക്ക്
നടന്നു പോകാനുള്ള മടി......
ആരേലും എടുത്തു കിടത്തുമല്ലോ...
...
.
6.ലൈറ്റിൻറെ സ്വിച്ച് , ഓൺ-ഓഫ്
ഇതിനിടയിൽ ബാലൻസ്
ചെയ്യാൻ (ശമിച്ചിട്ടുണ്ട്.......
.
7.ഫ്രഡ്ജിൻറെ വാതിൽ
പതിയെ വളരെ പതിയെ
അടച്ചിട്ടുണ്ട്; എപ്പോഴാണ്
അതിൻറെ ലൈറ്റ് അണയുന്നത്
എന്നറിയാൻ......
......
ഇപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി
[ഇതൊക്കെ
ഒരിക്കലെങ്കിലും ചെയ്തിട്ടില്ലേ?

ആലികണ്

പൊയ്ക്കാലാട്ടം.

അലിക്കണ്ണ് എന്നൊരാളെ അറിയാമോ നിങ്ങൾക്ക്.
അമ്പതോളം വയസ്സുണ്ടായിരുന്നു അന്നയാൾക്ക്. കറുത്ത്, കുറുതായ, കുടവയറുള്ളൊരു തമിഴൻ. ഇടം കൈയുടെ ചൂണ്ടുവിരൽത്തുമ്പ് അറ്റുപോയിരുന്നെങ്കിലും അതിലൊരു നിറം മങ്ങിയ വെള്ളി മോതിരമിട്ട് ഓമനിച്ചിരുന്നു അയാൾ അതിനെ. ഓർമ്മകളുടെ ഭൂതക്കയങ്ങളിൽ മുങ്ങിയും പൊങ്ങിയും നീന്തുമ്പോൾ അയാളാ നിറംകെട്ട മോതിരം അഴിക്കുകയും തിരികെ അണിയുകയും ചെയ്യുന്ന പ്രക്രീയയിൽ മുഴുകും.

ലേബർക്യാമ്പിലെ എൻറ്റെ സഹവാസിയായിരുന്നു അലിക്കണ്ണ്. മുറിയിലാകെ നാലുപേരുണ്ട്. രണ്ട് ഇരട്ടക്കട്ടിലുകളുടെ കുടികിടപ്പുകാർ. അലിക്കണ്ണിൻറ്റെ കട്ടിലിനു മേലെയാണ് എൻറ്റെ കുടികിടപ്പവകാശം പതിച്ചു കിട്ടിയിരുന്നത്.

ചെറിയ മുറിയുടെ ഒറ്റ ആശ്വാസം പൊടിപിടിച്ച തെങ്കിലും ചെറിയൊരു ബാൽക്കണി ഉണ്ടെന്നതാണ്. അതിൽ വഴിവക്കിൽ ആരോ ഉപേക്ഷിച്ച നിലയിൽ നിന്നും അലിക്കണ്ണു ശേഖരിച്ച കാലുപൊട്ടിയ കസേരയൊന്നു ണ്ട്. മൂന്നു കാലേയുള്ളൂ എങ്കിലും നാലാം കാലിൻറ്റെ ബലം ഇരിക്കുന്നവൻറ്റെ കാലിൽ താങ്ങി നമുക്കതിലി രിക്കാനാവും.

അലിക്കണ്ണിന്  പഴയൊരു ഹാർമോണിയമുണ്ട്. കട്ടക ളിളകിപ്പോയതും വായിക്കു മ്പോൾ കാറ്റു പിടിക്കേണ്ട ശീലകൾ കീറിപ്പോയതുമായ ഒന്ന്. ആയതിനാൽ തന്നെ കഴുത്തിൽ വെട്ടുകൊണ്ട ബലിമൃഗത്തിൻറ്റെ ശബ്ദമേ അതിൽ നിന്നും മിക്കപ്പോഴു മുണ്ടാവാറുള്ളൂ...

വെള്ളിയാഴ്ചയുടെ അവധി യാഘോഷങ്ങൾ  ഞങ്ങൾക്ക് ഇത്തിരി മദ്യവും പിന്നെ ഈ ബലിമൃഗത്തിൻറ്റെ പുറത്തേറി യുള്ള യാത്രകളുമായിരുന്നു.

പാലും പഴവും കൈകളിലേന്തി യിൽ തുടങ്ങി ഞാനാണയിട്ടാ ൽ വരെ അലിക്കണ്ണ് ഹാർമോ ണിയത്തൻറ്റെ ബിലഹരിക്കൊ ത്ത് പാടിത്തിമിർക്കുകയാണ്. അപ്പോ അത് അലിക്കണ്ണല്ല. തീരെ അപരിചിതനായ മറ്റൊരാൾ.

നിങ്ങൾക്കും കേൾക്കാം ഇപ്പോൾ ആ പാട്ട്

"പരമശിവൻ കളുത്തിലിരുന്ന്
പാമ്പ് കേൾക്കത്
ഗരുഡാ സൗക്ക്യമാ..
യാരും ഇരുന്ത ഇടത്തിലിരുന്ത്
കൊണ്ടാലെല്ലാം സൗക്ക്യമേ
ഗരുഡൻ ചൊന്നത്..
അതിൽ അർത്ഥം ഉള്ളത്..."

അയാളുടെ കഴുത്തിലിപ്പോൾ കുരവള്ളിചുറ്റിപ്പൊങ്ങി നിൽക്കുന്ന മണ്ണിര ഞരമ്പു കൾ പുളക്കുന്നുണ്ട്. പാട്ടിൻറ്റെ ഉന്മത്തലഹരിയിൽ അയാൾ ചാരായമൊന്നു മോന്തും. പിന്നേ കാജാബീഡിയുടെ ധൂപ പടലങ്ങളിൽ ചുറഞ്ഞ് കിടന്ന്
സ്വര രാഗപ്പൊരുളുകളുടെ നീർക്കയങ്ങളിൽ തെന്നിച്ചിത റും. സിനിമാ പാട്ടുകൾ മാത്ര മല്ല തമിഴ് നാടോടിപ്പാട്ടുകളുടെ ഈണപ്പെരുക്കങ്ങൾ അയാ ളുടെ ഉശിരൊത്ത വായ്ത്താരി യിലുണ്ട്. പാട്ട് പിന്നെ നാടോടി നൃത്തമാകും. അതിൽ നിറഞ്ഞുതുളുമ്പി ഒടുവിൽ ഏതോ ഗോത്രമുറ്റത്തെ ന്നപോലെ ഞങ്ങൾ വീണുറ ങ്ങും.

അലിക്കണ്ണിന് രണ്ട് മക്കളാണ്. മൂത്തത് മകൻ അഞ്ചിരു. രണ്ടാമത്തേത് മകൾ പച്ചക്കിളി. രണ്ടുപേരുടേയും പഴയ പടങ്ങൾ കട്ടിലിനോപ്പം അയാൾക്കു പതിച്ചു കിട്ടിയ ചുവരിൽ ഒട്ടിച്ചു വെച്ചിട്ടുണ്ട്. അതിൽ നാട്ടിലെ നമ്പറും വലിപ്പത്തിൽ എഴുതിയിട്ടിട്ടുണ്ട്. ഇടക്കയാൾ ആ ചിത്രങ്ങളോട് ഉച്ചത്തിൽ സംസാരിക്കും. കഴി ക്കുമ്പോൾ പിഞ്ഞാണത്തിൽ നിന്നും ഒരു പിടി വാരി നീട്ടും. എന്നിട്ട് അപ്പൻമൊഴിയുടെ സങ്കട വാക്കുകളുതിർക്കും.

അലിക്കണ്ണിൻറ്റെ അച്ഛൻ തെരുവു പാട്ടുകാരനായിരുന്നു. അങ്ങിനെ പകർന്നു കിട്ടിയതാ ണ് അയാൾക്കീ സംഗീതം. ഇടക്കേതൊക്കെയോ ഹോട്ട ലുകളിൽ നിന്ന് അലി പാചകം പഠിച്ചു. അന്നംതേടി കടലുക ടന്നു. ഭാര്യയും രണ്ടു മക്കളുടെ യും വയറു പോറ്റാൻ അയാൾ ആർക്കൊക്കോയോ ഭക്ഷണം പാചകം ചെയ്തു കൊടുക്കു ന്നു. വലിയ പാത്രത്തിൽ ചട്ടുകമിട്ടിളക്കുന്ന അലിക്കണ്ണ്, പേടകം തുഴയുന്ന നോഹയാണ്.

പച്ചക്കിളിയുടെ വിവാഹമാണ്. അതിനയാൾ സ്വരൂപിച്ചു വെച്ച നീലക്കല്ലുള്ള ലോലാക്ക് ഇട ക്കിടക്കെടുത്ത് താലോലിക്കും. വിവാഹ ഒരുക്കങ്ങളൊക്കെ അയാൾ മകൻ അരിഞ്ചു വിനോട് വിളിച്ചന്വേഷിക്കു ന്നുണ്ട്. അവധികിട്ടാതെ മുറിയിലയാൾ മുക്കറയിട്ട് നടക്കുന്നുമുണ്ട്. ഇട ദിവസ ത്തിലും മദ്യപിച്ച് നാടോടിപ്പാട്ടു കൾ ഉച്ചത്തിൽ പാടി സങ്കടം തീർക്കുന്നുമുണ്ട്.

വിവാഹത്തിൻറ്റെ രണ്ടു ദിവസം മുന്നേ എത്തിച്ചേരാനു ള്ള അവധിയേ അയാൾക്ക് കിട്ടിയുള്ളൂ. ഒരച്ഛൻറ്റെ ഉത്തര വാദിത്വവും ഉൽകണ്ഠകളും ഞാനാദ്യമായാണ് ഇത്രയും അടുത്ത് നിന്നും അറിയുന്നത്.

ഞങ്ങൾ പെട്ടികെട്ടുകയാണ്. അലിക്കണ്ണ് പാടുകയാണ്.
"യാർ അന്ത കനവ്
യേനിന്ത നിലവ്...."

പിറ്റേന്ന് അലാറം വിളിച്ചിട്ടും എഴുന്നേൽക്കാത്ത അലി ക്കണ്ണ്, കടവായിൽ ചോരയുടെ ഇത്തിരി മഞ്ചാടി മണിയും കടിച്ചുപിടിച്ച് എൻറ്റെ കൈ യ്യിൽ തിരിഞ്ഞുകിടന്നു!

വീട്ടിലേക്ക് ഞാനാണ് വിളിച്ചത്. അരിഞ്ചുവിൻറ്റെ വലിയൊരു നിലവിളി. പിന്നേ മറ്റാരൊക്കെ യോചേർന്നുള്ള കൂട്ട സംസാ രം. അൽപം കഴിഞ്ഞു വിളിക്കാമോ എന്ന ചോദ്യം.

വീണ്ടും വിളിച്ചപ്പോൾ അലിക്കണ്ണിനെ ഇവിടെതന്നെ സംസ്ക്കരിക്കാനുള്ള ഏർപ്പാടാക്കാമോ എന്ന ചോദ്യത്തിനു മുന്നിൽ ഞാൻ തളർന്നിരുന്നു. മരണവിവരം ചിലർക്കുമാത്രമേ അറിയൂ.
വിവാഹം നീട്ടിവെക്കാൻ പറ്റില്ല.
ഒരുവിധമാണ് വിവാഹത്തി ൻറ്റെ ഒരുക്കങ്ങൾ ഇത്രയുമെ ത്തിച്ചത്. കൂട്ടത്തിൽ വിവരമു ണ്ടെന്ന് തോന്നിക്കും വിധം സംസാരിച്ച ആൾ പറഞ്ഞു.
"അവിടുത്തെ ഏതെങ്കിലും ആശുപത്രിക്ക് വിട്ടുകൊടുക്കാ നും തയ്യാറാണ്. എതാണ് എളുപ്പം എന്നത് നോക്കി വേണ്ടത് ചെയ്യൂ. തൽക്കാലം വിവരങ്ങൾ ഞങ്ങളിവിടെ ആരോടും പറയുന്നില്ല."

ശ്മശാനത്തിൽ നിരവധി കുഴികൾ തീർത്തു വെച്ചിട്ടുണ്ട്. ആളുകൾ മരിക്കുകയേവേ ണ്ടൂ, കുഴിയിലിട്ട് മൂടാനെന്ന പോലെ. കണ്ണറ്റത്തോളം പരന്നുകിടക്കുന്ന സ്മശാന വിസ്തൃതിയിലെ മീസാൻ കല്ലുകൾക്കിടയിലൂടെ തൂവെളള വസ്ത്രധാരികളായ സ്വദേശികൾ ആരുടേയോ കറുത്ത ശവമഞ്ചം ചുമലിലേറ്റി വരുന്നത് മഞ്ഞിലൂടെ കണ്ടു.

പച്ചക്കിളിയുടെ വിവാഹപ്പിറ്റേ ന്ന് വിവരങ്ങളന്വേഷിക്കാനാണ് വിളിച്ചത്. വിവാഹം ഒരുവിധം നന്നായി കഴിഞ്ഞെന്ന് അറി ഞ്ചു പറഞ്ഞു. അലിയുടെ ജഡം ആശുപത്രിക്ക് കൊടു ത്തുവോ എന്നവൻ ചോദിച്ചു.
ഇല്ല അടക്കിയതാണെന്നു ഞാൻ പറഞ്ഞു. ഒരു വലിയ നിശബ്ദതക്ക് ശേഷം അവൻ പറഞ്ഞ വാക്കുകളാണ് ഈ കുറിപ്പിനാധാരം.

അണ്ണാ രണ്ടായിരത്തി അഞ്ഞൂ റ് ഡോളർ നമ്മുടെ എത്ര കാശുവരും?
ഡോളറുകളിലേക്ക് പരിവർ ത്തിപ്പിക്കേണ്ടതില്ലായകയാൽ എനിക്കഞ്ജാതമാണ് ഇന്നു മതിൻറ്റെ ഉത്തരം.

ഒരു തുടർച്ചയുടെ നനവുമഴ യും ഇടിയൊച്ചയുമെന്നപോലെ
അവൻ പറഞ്ഞു. ആശുപത്രി ക്ക് കൊടുത്തിരുന്നെങ്കിൽ രണ്ടായിരത്തി അഞ്ഞൂറു ഡോളർ കിട്ടുമായിരുന്നെന്ന്
മാമ പറഞ്ഞു.

ആരുടെയൊക്കെ കണ്ണീർ ഘനീഭവിച്ചാവണം തൂങ്ങിയാ ടുന്ന ലോലാക്കുകളിലെ നീല ക്കല്ലുകൾ ഉരുവമാകുന്നത്!

Story

അയാൾ ആ ഫ്രീസർ പ്ലാന്റിന്റെ ടെക്‌നിക്കൽ ഇൻചാർജ്‌ ആയിരുന്നു..

വളരെ വലിയ പ്ലാന്റ്‌ ആയിരുന്നത്‌ കൊണ്ടും അന്ന് ഇടക്കിടെ ചില സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്‌ കൊണ്ടും അയാളുടെ കീഴിലുള്ള ജോലിക്കാർക്ക്‌ വേണ്ട നിർദ്ദേശങ്ങൾ നൽകി


ഓടിനടന്നിരുന്ന അയാൾക്ക്‌ ആ ദിവസം ഒരു തലവേദന തന്നെയായിരുന്നു..


ഉച്ചയോടെ തകരാറുകൾ എല്ലാം ക്ലിയർ ചെയ്ത സമാധാനത്തിലായിരുന്നു അയാൾ,

അന്നത്തെ വർക്ക്‌ കഴിഞ്ഞു അയാളുടെ ജോലിക്കാർ പോകുന്ന തിരക്കിലായിരുന്നു..


ജോലിയോട്‌ വല്ലാത്തൊരു ആത്മാർത്ഥതയായിരുന്നു അയാൾക്ക്‌,,


തികഞ്ഞ ഈശ്വരവിശ്വസിയായിരുന്ന അയാളെ സംബന്ധിച്ചിടത്തോളം അത്‌ വിശ്വാസത്തിന്റെ ഭാഗമായിരുന്നു.



പോകുന്നതിനു മുൻപ്‌ താൻ ക്ലീയർ ചെയ്ത ഭാഗത്ത്‌ പോയി ഒന്നുകൂടെ ഉറപ്പു വരുത്തുന്നതിനാണ്‌ അയാൾ ആ ഫ്രീസ്ഡ്‌ കാബിനിലേക്ക്‌ കടന്നത്‌..



എല്ലാം ഭംഗിയായി നടക്കുന്നു എന്നു സമധാനിച്ച്‌ തിരിച്ച്‌ പുറത്ത്‌ കടക്കുന്നതിനായി വതിലിനടുത്തെത്തിയ അയാൾ ആ സത്യം മനസിലാക്കി....



കാബിന്റെ ഓട്ടോമാറ്റിക്‌ ഡോർ അടഞ്ഞിരിക്കുന്നു..



ഇനി പുറത്ത്‌ നിന്നല്ലാതെ ആ ഡോർ തുറക്കാൻ കഴിയില്ലെന്നുള്ള  തിരിച്ചറിവ്‌ അയാളുടെ തലച്ചോറിൽ ഒരു മിന്നൽപിണർ സ്രൃഷ്ടിച്ചു,



വ്രൃഥാവിലാണെന്നറിയാമായിരുന്നിട്ടും  അറിയാവുന്ന രീതിയിലൊക്കെ അയാൾ അത്‌ തുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു..



മിനുട്ടുകളുടെ ദൈർഘ്യംകൂടുന്നതിനനുസരിച്ച്‌ ശരീരം മരവിച്ച്‌ തുടങ്ങുന്നത്‌ അയാളറിഞ്ഞു..




ഇനി കൂടിയാൽ അരമണിക്കൂർ, അതിനുള്ളിൽ പുറത്ത്‌ കടക്കാൻ  കഴിഞ്ഞില്ലെങ്കിൽ......




പുന്നാര മക്കൾ തണുത്ത്‌ മരവിച്ച അയാളുടെ ശരീരം കെട്ടിപ്പിടിച്ച്‌ വാവിട്ടു കരയുന്ന രംഗമാണ്‌ ആ സമയം അയാളുടെ മനസിലൂടെ കടന്നു പോയത്‌..




ഇല്ല രക്ഷപ്പെടില്ല കഴിഞ്ഞു... ജീവിതം തീരുകയാണ്‌..




സെക്കന്റുകൾ മിനുട്ടുകൾക്കും മിനുട്ടുകൾ മണിക്കൂറുകൾക്കും വഴിമാറി..





അയാൽ സവ്വശക്തിയുമെടുത്ത്‌ ഉറക്കെ വിളിച്ചുനോക്കി,





ശബ്ദം പുറത്തേക്കു വരുന്നില്ല,  അയാളുടെ ഹ്രൃദയവും ശ്വസകോശവുമൊക്കെ തണുത്തുറക്കാൻ തുടങ്ങിയിരിക്കുന്നു..





അയാളുടെ കണ്ണുകൾ മുകളിലേക്കുയർന്നു......





ദൈവമേ.....

വാതിൽ തുറക്കുന്ന ശബ്ദമാണ്‌ അയാളുടെ കണ്ണുകളെ തുറപ്പിച്ചത്‌......





വാതിൽ തുറന്നു പിടിച്ച്‌ മുന്നിൽ നിന്നിരുന്ന കമ്പനി ഗേറ്റിൽ സ്ഥിരമായി നിൽകാറുള്ള സെക്യൂരിറ്റിക്കാരന്റെ കൈകളിലേക്ക്‌ അയാൾ കുഴഞ്ഞു വീഴുകയായിരുന്നു.




ബോധം വീണുകിട്ടുമ്പോൾ അയാൾ ആശുപത്രിയിലായിരുന്നു..




ചുറ്റും കമ്പനിയുടെ മാനേജ്‌മെന്റും സ്റ്റാഫും കുടുംബാംഗങ്ങളും...






മരണതീരത്ത്‌ നിന്നും ജീവിതത്തിലേക്ക്‌ താൻ തിരിച്ചു വന്നു എന്ന യാഥാർത്ഥ്യം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു...






ആ സംശയം  അപ്പോഴും അയാളിൽ ബാക്കിയായിരുന്നു..







അതറിയാനുള്ള ആകാംക്ഷയിൽ അയാൾ ദൈവദൂതനേപോലെ തന്നെ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്ന ആ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തേക്കു നോക്കി...





അത്‌ മനസിലാക്കിയിട്ടെന്ന പോലെ അയാൾ പറഞ്ഞുതുടങ്ങി......


സർ... കഴിഞ്ഞ എട്ട്‌ വർഷമായി ഞാൻ ഈ കമ്പനിയുടെ ഗേറ്റിൽ നിൽക്കാൻ തുടങ്ങിയിട്ട്‌, എത്രയോ ജോലിക്കാർ എന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, അവരാരും എന്നോട്‌ സംസാരിക്കുകയോ മൈൻഡ്‌ ചെയ്യുകയോ ചെയ്യാറില്ല.



പക്ഷെ സാർ...രാവിലേയും വൈകീട്ടും എന്നോട്‌ എന്തെങ്കിലുമൊന്നു പറയാതെ ഒരു കുശലാന്വേഷണം നടത്താതെ ഒരിക്കലും എന്റെ മുന്നിലൂടെ കടന്നു പോയിട്ടില്ല...




അതിനു വേണ്ടി മാത്രമായി സാർ വരുമ്പോഴും പോകുമ്പോഴും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കും..




ഇന്നു രാവിലെ സാർ എന്നോട്‌ സലാം പറഞ്ഞ്‌ പോയതു ഞനോർത്തിരുന്നു...





വൈകീട്ട്‌ സാർ തിരിച്ച്‌   പോകുന്നത്‌ കാണതായപ്പോൾ എനിക്കു സംശയമായി..





ഏത്ര തിരക്കാണെങ്കിലും എന്നോട്‌ ഒന്നു കൈ വീശിയെങ്കിലും കാണിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു..







സാറിത്ര വൈകേണ്ട കാര്യമില്ലല്ലോ? സാറിനെന്തെങ്കിലും സംഭവിച്ച്‌ കാണുമോ? എനിക്കെന്തോ മനസിനൊരസ്വസ്ഥത തോന്നി...




അങ്ങിനേയാണ്‌ ഞ്ഞാൻ സാറിനെ അന്വേഷിച്ചിറങ്ങിയത്‌..






അകത്തൊരിടത്തും കാണാതായപ്പോ ഞാൻ ഓരോ ഫ്രീസർ കാബിനും തുറന്നു നോക്കുകയായിരുന്നു.....







ഇത്രയും കേട്ടു കഴിഞ്ഞപ്പോഴെക്കും അയാൾ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു പോയിരുന്നു

Moral..

ആരേയും വില കുറച്ച്‌ കാണാതിരിക്കുക. നമ്മുടെ ഒരു ചെറു പുഞ്ചിരിയോ അഭിവാദ്യമോ  അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം..
Please read this. ....
Very touching
����������