Baaghiis an upcomingHindifilm directed bySabbir Khanand produced bySajid Nadiadwalaunder his bannerNadiadwala Grandson Entertainment. It featuresTiger ShroffandShraddha KapoorwhileSudheer Babuappears ina crucial role.The film is scheduled for a worldwide release on 29 April 2016.Cast*.Tiger Shroffas Ronny*.Shraddha Kapooras Sia*.Sudheer Babuas Raghav*.Paras AroraTuesday, 22 March 2016
Sraddha kapoor@Baaghi. More pics click here
Baaghiis an upcomingHindifilm directed bySabbir Khanand produced bySajid Nadiadwalaunder his bannerNadiadwala Grandson Entertainment. It featuresTiger ShroffandShraddha KapoorwhileSudheer Babuappears ina crucial role.The film is scheduled for a worldwide release on 29 April 2016.Cast*.Tiger Shroffas Ronny*.Shraddha Kapooras Sia*.Sudheer Babuas Raghav*.Paras AroraTuesday, 15 March 2016
Remember
ആനയുടെ ഓർമശക്തി
11 ക്ലാസ്സിൽ പഠിക്കുമ്പോൾ NCC ക്യാമ്പിനു
പോയതായിരുന്നു
അജിത്...!
മൂന്നാറിൽ ആയിരുന്നു
ക്യാമ്പ്...!
വന യാത്രയ്ക്കിടയിൽ
നിർഭാഗ്യം എന്ന് പറയട്ടെ,
അജിത്തിന് കൂട്ടം തെറ്റി...!
കൂടെ ഉള്ളവരെ കണ്ടെത്താൻ അലയുന്ന അജിത് ഭയവും ദയയും ഉളവാക്കുന്ന ഒരു കാഴ്ച
കണ്ടു...!!!
കാലിൽ ലോഹകഷ്ണം തറഞ്ഞു കയറി വേദന കൊണ്ട് വിഷമിപ്പിക്കുന്ന
ഒരു ആനയെ...!
ഭയത്തെക്കാൾ
സഹജീവിയോടുള്ള സ്നേഹം ആയിരുന്നു
അജിത്തിന്റെ മനസ്സിൽ...!
വളരെ ശ്രദ്ധയോടെ തന്റെ കൈയിൽ ഉള്ള കത്തി ഉപയോഗിച്ച് ലോഹം പുറത്തെടുത്തു...!
ആന തന്നെ ഇനി ഉപദ്രവിക്കുമോ എന്നു ഭയന്ന് ഓടി ദൂരേക്ക് മാറിയ അജിത് തിരിഞ്ഞു നോക്കുമ്പോൾ,
നന്ദിയോടെ തന്നെ നോക്കുന്ന ആ
സാധുമൃഗത്തെ ആണ് കണ്ടത്...!
സന്ധ്യ മയങ്ങും മുൻപ് തന്നെ ഈശ്വര കൃപ
കൊണ്ട് തന്റെ കൂട്ടുക്കാരെ കണ്ടെത്താൻ
അജിത് സാധിച്ചു...!
12 വർഷങ്ങൾക്കു ശേഷം...
ഓഫീസിലെ കൂട്ടുക്കാരുമൊത്തു
മൃഗശാല കാണാൻ എത്തിയതായിരുന്നു അജിത്...!
പലതരം ജീവികളെ കണ്ടു
നടക്കുമ്പോൾ ആയിരുന്നു ആനകളെ അയാൾ
കണ്ടത്...!
"അതിൽ ഒരാന തന്നെ തന്നെ നോക്കുന്നോ???
അതോ തന്റെ തോന്നൽ ആണോ???"
അജിത് കൂടിന്റെ അടുത്തേക്ക് ചെന്നു,
ആ ആന പതിയെ തന്റെ തുമ്പികൈ നീട്ടി മുന്നിലേക്ക് നടന്നു വന്നു...!
തന്റെ മുൻകാലുകൾ
ഉയർത്തി,
അജിത്തിന് സലാം നല്കുന്ന പോലെ...!
12 വര്ഷങ്ങള്ക് മുൻപുള്ള NCC ക്യാമ്പും,
താൻ രക്ഷിച്ച ആനയും,
അജിത്തിന്റെ മനസ്സിൽ
തെളിഞ്ഞു...!
അവൻ പ്രയാസപ്പെട്ടു
ആ കൂട്ടിനുളിലേക്ക് ഉള്ള മതിൽ വലിഞ്ഞു കയറി...!
പഴയ ചങ്ങാതിയെ കണ്ട
പോലെ ഓടി ചെന്ന് ആ
ആനയെ കെട്ടി പിടിച്ചു...!
അപ്പോൾ ആ ആന
അജിത്തിനെ തന്റെ തുമ്പികൈ കൊണ്ട്
വാരി എടുത്തു..,
നിലത്തു അടിച്ചു കൊന്നു...!!!
NB : അന്ന് മുന്നാറിൽ അജിത് കണ്ട ആന
അല്ല ഇതെന്ന് തോന്നുന്നു...!!!
©
Monday, 14 March 2016
Life
നാളെയാവാം.....
കൊഴുപ്പടിഞ്ഞ് ശരീരം ചീർത്തു.
കൊളസ്ട്രോൾ 250 കവിഞ്ഞു. മദ്യം നിയന്ത്രിക്കണം. ഇടക്കൊക്കെ വെജിറ്റേറിയനാവണം.
- നാളെയാവാം....
പുകയൂതിയൂതി കിതപ്പ് തുടങ്ങി.
ശ്വാസകോശം സ്പോഞ്ച് പോലെയാണ്.
നെഞ്ചിനു വിശ്രമം കൊടുക്കണം.
- നാളെയാവാം.....
കാറ്റുപോലെജീവിച്ച് മടുത്തു തുടങ്ങി.
വീട്ടുകാർ പറയുന്നില്ലെന്നേയുള്ളൂ. ഭാര്യ, മക്കൾ...
അവർക്കു കൂടി സമയം കൊടുക്കണം.
- നാളെയാവാം.....
മനസെത്തുന്നിടം ശരീരമെത്തുന്നില്ല.
കുടവയറെന്നെ നോക്കി പല്ലിളിക്കുന്നു.
വ്യായാമം തുടങ്ങണം.
- നാളെയാവാം.....
ഉൾവലിഞ്ഞു ജീവിച്ച് വിരസനായി.
അയൽക്കാരോട് കൂട്ട് കൂടണം.
കൂട്ടുകാരൊത്ത് ഫുട്ബാൾ കളിക്കണം.
- നാളെയാവാം.....
വായിച്ചും എഴുതിയും ജോലി ചെയ്യും കണക്കു കൂട്ടിയും മരവിച്ചു.
കൂട്ടുകാർക്കുപോലും മടുക്കുന്നുണ്ട്.
എല്ലാം ത്യജിച്ച് മനുഷ്യനാവണം.
- നാളെയാവാം.....
ഒടുവിൽ....
നാട്ടുകാരും വീട്ടുകാരും പറഞ്ഞു.
നാളെയാവാൻ പറ്റില്ല.!!
ഇന്ന് തന്നെ അടക്കണം...
വെച്ചിരുന്നാൽ നാറും.....!!!
Taste of Tea
സത്യത്തിൽ ഈ ചായ ഒരു സംഭവം തന്നെ .
കാലിച്ചായ , പാൽ ചായ , കട്ടൻ ചായ , മീഡിയം ചായ , സ്ട്രോങ്ങ് ചായ , പൊടിച്ചായ , വിത്ത്‌ഔട്ട്, മധുരം കമ്മി ...
ഇങ്ങനെ പലപേരിലും അറിയപ്പെടുന്ന എല്ലാ ചായയിലും കൂട്ട്
പഞ്ചസാര , ചായപ്പൊടി , പാൽ , തിളച്ച വെള്ളം ഇവയാണ് എങ്കിലും ഓരോ
ചായയും നമ്മിൽ ഉണർത്തുന്ന നിർവൃതികൾ , വൈകാരിക ഭാവങ്ങൾ അനുഭൂതികൾ തികച്ചും വ്യത്യസ്തവും രസകരവുമാണ് .
അതി രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റ ഉടനെ കുടിക്കുന്ന ചായയുടെ രുചിയല്ല ഏറെ ക്ഷീണിച്ചു തളർന്ന ശേഷം കുടിക്കുന്ന ചായ
വീട്ടിലേക്കു കേറിച്ചെന്ന പാടെ ഭാര്യ ഉണ്ടാക്കിത്തരുന്ന ചൂടുള്ള ചായയുടെ മധുരം വേറെ ,
പെണ്ണ് കാണാൻ ചെന്നിട്ടു കുട്ടിയെ ഇഷ്ടപ്പെട്ട സന്തോഷത്തിൽ മൊത്തിക്കുടിക്കുന്ന ചായയുടെ രസം വേറെ ,
ഇഷ്ടപ്പെട്ടില്ലെങ്കിൽ കുടിക്കുന്ന ചായയുടെ 'ടേസ്റ്റ്' വേറെ.
മഴ നനഞ്ഞു വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ തല തോർത്തി തന്നു ഉമ്മ കൊണ്ട് വന്നു തരുന്ന സ്നേഹച്ചായയുടെ സ്വാദ് വേറെ.
അതേ അമ്മ തന്നെ രാത്രി ഏറെ വൈകി പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു കട്ടൻ ചായ ഉണ്ടാക്കി കൊണ്ട് വന്നു തരുന്ന പാതിരാ ചായയുടെ 'ഉന്മേഷം' വേറെ.
കഥ എഴുതുമ്പോൾ , ചിന്ത പുകയുമ്പോൾ, അവളുണ്ടാക്കി കൊണ്ട് തരുന്ന
ചിന്തക്ക് തീ പടർത്തുന്ന
'ഭാവന' ച്ചായക്കും
കല്യാണ ത്തലേന്നു പന്തലിന്റെ പണിയും സവാള അരിയലും മണിയറ ഒരുക്കലും ഒക്കെയായി ആർമാദിക്കുമ്പോൾ പെങ്ങൾ വലിയ ഒരു ട്രേയിൽ കൊണ്ട് വന്നു തരുന്ന 'കല്യാണ ചായക്കും' രസമൊന്നു വേറെ.
വല്ല സത്ക്കാരങ്ങൾക്കോ സദ്യകൾക്കോ ചെന്നിട്ടു ബിരിയാണി തട്ടി അവസാനം
അതൊന്നു ഒതുങ്ങാൻ കുടിക്കുന്ന 'ദം ചായ'ക്കും , പാർട്ടി കഴിഞ്ഞു പോകാൻ നേരം തരുന്ന 'പോകാൻ ചായ' ക്കും
എല്ലാം ഒരേ രുചിയല്ല . സ്വാദല്ല . .!
നമ്മുടെ ഗ്രാമത്തിലെ ചായക്കടയിൽ നിന്ന്
സൊറ പറഞ്ഞും പത്രം വായിച്ചും കുടിക്കുന്ന മക്കാനിച്ചായക്ക്
അനുഭൂതി വേറെ .
വിനോദ യാത്രയിലും ഉല്ലാസ വേളകളിലും കറങ്ങി നടക്കുമ്പോൾ കോടമഞ്ഞിന്റെ കുളിരും ടൂറിന്റെ ത്രില്ലും അനുഭവിച്ച് വഴി യോരത്തു നിന്ന് കുടിക്കുന്ന ഉല്ലാസച്ചായയുടെ നിർവൃതി വേറെ .
വല്ലാതെ ടെൻഷൻ അടിക്കുമ്പോൾ സ്വയം ഉണ്ടാക്കി കുടിക്കുന്ന സുലൈമാനി പകരുന്ന 'പ്രഷർ ചായ'യുടെ ആവേശം വേറെ .
തികച്ചും സർപ്രൈസ് ആയി ഭാര്യയ്ക്ക് വല്ല സമ്മാനവും കൊണ്ട് പോയി കൊടുത്ത വകയിൽ അപ്പോൾ തന്നെ അവളുണ്ടാക്കി തരുന്ന
'റൊമാൻസ് ചായ'യുടെ 'ചൂട്' വേറെ .
ചേരുവ ഒന്നാണ് ..
പക്ഷേ അവസരത്തിനും സാഹചര്യത്തിനും നമ്മുടെ
മാനസിക അവസ്ഥയ്ക്കും അനുസരിച്ച് ചായ പകരുന്ന അനുഭൂതികൾ
അവർണ്ണനീയം തന്നെ .
എന്താല്ലേ !!!
Wedding
' വിവാഹം ചെയ്യുമ്പോള്‍ ഒാര്‍ക്കുക ''
“കണ്ണിലെ കൃഷ്ണ മണി പോലെ അവളെ കാത്തു സൂക്ഷിക്കുന്ന ഒരച്ഛന്‍ ഉണ്ട് അവള്‍ക്ക് ”
” കളി കുട്ടുകാരിയായി അവളുടെയൊപ്പം ചിരിച്ചു കളിച്ചു നടക്കുന്ന അമ്മയുണ്ട് ” ..
“അവളെ ജീവനെക്കാള്‍ ഏറെ സ്നേഹിക്കുന്ന,രാജാ കുമാരിയെ പോലെ എല്ലാ ഇഷ്ടവും സാധിച്ചു കൊടുക്കുന്ന ആങ്ങളമാരുണ്ട് ”
അവരെയെല്ലാം വിട്ടു,രാജകുമാരിയുടെ ജീവിതം ഉപേക്ഷിച്ചു അവള്‍ നിന്റെ കൂടെ വന്നാല് നീ ഉറപ്പിച്ചോ
ഈ ലോകത്ത് ഏറ്റവും അധികം അവള് സ്നേഹിക്കുനത് നിന്നെ ആണെന്ന്…..
അവള്‍ക്ക് ജീവിക്കാന്‍ രക്ത ബന്ധങ്ങളെക്കാള്‍ കൂടുതല് നിന്റെ ഹൃദയ ബന്ധം ആണ്
വേണ്ടതെന്നു ......
നീ അവളുടെ സ്വപ്ന സാഫല്യം ആണെന്ന്,
നീ കൂടെയില്ലെങ്കില് അവളിലെ സ്ത്രീ ജന്മത്തിന് പൂര്‍ണത ഉണ്ടാവില്ലെന്ന്….
വീട്ടുക്കാരുടെ ആഗ്രഹങ്ങള്‍ എല്ലാം ബലി കഴിച്ചു ,അവര്‍ക്ക് അപ്രതീക്ഷിത വേദന നല്കി പട്ടിണിയും,വേദനയും ,എല്ലാം സഹിക്കാന്‍ തയ്യാറായി അവള് നിന്റെ കൂടെ വരുന്നത് നീയില്ലാതെ അവള്‍ക്ക് ജീവിക്കാനവില്ല എന്നാ പുര്‍ണ വിശ്വാസം ഉള്ളത് കൊണ്ടാണ്…..
നീ ഭാഗ്യം ചെയ്തവനാണ് സ്നേഹിതാ ..ഭാഗ്യം ചെയ്തവര്‍ക്കെ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ആ സ്നേഹത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന മാലാഖയെ കിട്ടുകയുള്ളൂ……..
നോക്കാലോ….. ,വാക്കാലോ…. ,പ്രവര്‍ത്തിയാലോ…. നീ അവളുടെ മനസ്സോ, ശരീരമോ വേദനിപ്പിക്കരുത് …എല്ലാം ഉപേക്ഷിച്ചു നിന്റെ മാറില് അണിഞ്ഞത് തെറ്റായി എന്നാ തോന്നല്‍ അവളുടെ മനസ്സില്‍ ഒരിക്കലും ഉണ്ടാവരുത് ..അവള്‍ക്ക് നിന്റെ പണമോ ,പ്രതാപമോ ഒന്നും വേണ്ട ..അവള്‍ക്ക് അല്പം സ്നേഹവും ഒത്തിരി സംരക്ഷണവും,തലച്ചയ്ക്കാന്‍ നിന്റെ നെഞ്ചും മാത്രം മതി …അതവള്‍ക്ക് കൊടുക്കുക… ..അവളുടെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും സൂക്ഷ്മതയോടെ കേള്‍ക്കുക ..അത് സാധിച്ചു കൊടുക്കുക …
ഈ ലോകത്ത് നീയല്ലാതെ അവള്‍ക്ക് വേറെ ആരുമില്ല എന്നാ തോന്നല്‍ എന്നും നിനക്ക് ഉണ്ടാവണം …നീയാണ് അവളുടെ ലോകം..നീയാണ് അവളുടെ പുരുഷന്..നീയാണ് അവളുടെ രക്ഷാകര്‍ത്താവ്….നീയാണ് അവളുടെ ദൈവം…അവളെ ചതിക്കരുത് ..അവളെ അവിശ്വസിക്കരുത് ….നിന്നെ മാത്രം മനസ്സില് ധ്യാനിച്ച് കഴിയുന്ന പെണ്ണാണ് അവള്‍ എന്ന ഓര്‍മ്മ എന്നും വേണം …അവളെ എന്നും സ്നേഹം കൊണ്ട് പൊതിയണം….നിന്റെ സ്നേഹത്തില് അവള്‍ വീര്‍പ്പ് മുട്ടണം… കാരണം ഇന്നു നീ അല്ലാതെ അവള്‍ക്ക് വേറെ ആരുമില്ല ... !!!
Sunday, 13 March 2016
Kalyana veed
കല്ല്യാണ വീട്ടിലെത്തുന്ന അരയന്നങ്ങളോട്.....
കുളിച്ച് കുറിതൊട്ട് തുളസിക്കതിർച്ചൂടി
മാന്‍മിഴി കണ്ണുവരച്ച് അന്നനടവെച്ച്
അരയന്നംപോലെ നടന്നുനിങ്ങി തൂണി
ന്റെ മറയത്തുനിന്ന് ആണ്‍പിള്ളേരെ
കാണുമ്പോള്‍ ഇത്തിരി പ്രിന്ന്യാസ
ത്തോടെ മുഖംതിരിക്കുന്ന ചില സുന്ദ
രികളോട്..
അതെ...നാട്ടിന്‍മ്പുറത്തെ ഉറ്റവരുടെ
കല്ല്യാണവീടുകളിലെ ആണ്‍പിള്ളേ
ർക്ക് ഇത്തിരി ഗ്‌ളാമർ കുറയും...
അടുപ്പിലെ പുകകൊണ്ട് ചിലപ്പോള്‍
കണ്ണിത്തിരി ചുവക്കും...
തലേന്ന് രാത്രി ഇല തുടപ്പുമുതല്‍
പിന്നെ പിറ്റേന്ന് പുലർച്ചെവന്ന്
അമ്മിയും ചെമ്പും വട്ടളയും ഉരുളിയും ഏച്ചുവലിച്ച്‌വന്ന് അടുപ്പുകൂട്ടി
അങ്ങോടി ഇങ്ങോടി ഭക്ഷണംവിളമ്പി..
പിന്നെ അതുംകഴിഞ്ഞ് വൈകുന്നേരം നാലുമണിമുതല്‍ വിശന്നുപൊരി
യുമ്പോഴും മുഖത്ത് പുഞ്ചിരിതേച്ച്
ഭക്ഷണശാലയില്‍ വിളിപ്പുറത്ത് പാഞ്ഞെത്തി ചോറും കറിയും വിളമ്പിയും എച്ചില് തുടച്ചും അവസാനം ബാക്കിവന്നതില്‍ ഒരംശം വാരിതിന്ന് വിശപ്പടക്കി രാത്രി രണ്ടുമണിക്ക് പിറ്റേദിവസത്തെ പ്രഥമന് പാലുപീഞ്ഞ് പുലർച്ചെ എഴുന്നേറ്റ് ചോറ്‌വെച്ച് അത് ഊറ്റിചെമ്പിലിട്ട്
ഒരു കട്ടന്‍ചായയും വാങ്ങിക്കുടിച്ച് മുണ്ടുമടക്കിയുടുത്ത് ഒരു ചെറുചിരി
ചിരിച്ചുകൊണ്ട് കുറച്ചുകഴിഞ്ഞ്
വരാന്ന് പറഞ്ഞ് രാവിലെ അഞ്ചുമണി
ക്കൊരു പോക്കുണ്ട്....നമ്മള്
ആമ്പിള്ളേര്...
ആ സമയത്ത് കാണാന്‍
ആളുകുറവായിരിക്കും ചിലപ്പോള്‍...
കഴിഞ്ഞില്ല...ഒന്ന് കണ്ണടച്ച് ഉറങ്ങി
നേരം പുലരും മുമ്പെ പാതിയുറക്കത്തില്‍നിന്ന്
പിടഞ്ഞെഴുന്നേറ്റ് തലയിലൂടെ രണ്ട്
ബക്കറ്റ് വെള്ളംമുക്കി ഒഴിച്ച് കയ്യി
ല്‍തടഞ്ഞ ഷർട്ടും മുണ്ടും വാരിവലി
ച്ചിട്ടുകൊണ്ട് താലികെട്ടിഌമുമ്പെ നേരെ
ഭക്ഷണകലവറയിലേക്ക് പാഞ്ഞെത്തി കസേര നിരത്തിയിട്ട് തലേന്ന്
നിർത്തിയേടത്തുനിന്ന് കീ കൊടുത്ത
റോബോട്ട്‌പോലെ പാഞ്ഞുനടന്ന്
ഉണ്ണിക്കുകയും ഊ ട്ടിക്കുകയും ചെയ്യുന്ന നിങ്ങള് പറയുന്ന കുരുത്തംകെട്ട ആണ്‍പിള്ളേർക്ക് ഇത്തിരി സ്‌റ്റയില് കുറവായിരിക്കും..
ഷർട്ടും മുണ്ടും ഇസ്‌തിരിയിട്ട് തേച്ചു
മിഌക്കിയിട്ടുണ്ടാവില്ല..മുടി
ചീകിയൊതുക്കിയിട്ടുണ്ടാവില്ല...അടു
പ്പിലെ പുകയും ഉറക്കച്ചടവുംകെണ്ട്
കണ്ണ് ചുവന്നിട്ടുണ്ടാവാം...
ഇതൊക്കെ അറിയണമെങ്കില്‍ ഒരു
ദിവസമെങ്കിലും ഒന്ന് ആണായി പി
റക്കണം പെണ്ണേ....നമ്മുടെ സൗന്ദര്യ
മെന്നത് മെയ്‌ക്കപ്പല്ല..തന്നെതന്നെ
സ്വയംഅർപ്പിക്കുന്ന ഹൃദയവിശാല
തയുള്ള പ്രവൃത്തികളാണ്..
അതിനിടെ നിങ്ങളുടെ ശൃംഗാരത്തിഌം പരിഹാസത്തിഌം മറുപടിപറയാന്‍ സമയമില്ലമക്കളേ... നമ്മുടെ
കൂടെയുള്ള ചങ്കുകള്‍ക്ക് അത് മനസിലാവും.. മനസ് ഇടറാത്തതും
ശരീരം തളരാത്തതും അതുകൊ
ണ്ടുതന്നെ......
അതെ ഞങ്ങള്‍ക്ക് സൗന്ദര്യം കുറവാണ് പെണ്ണേ....
Childhood memories
1.ബാല്യത്തിൽ നിങ്ങൾ
തീർച്ചയായും
നിങ്ങളുടെ കൈകൾ
ഷർട്ടിനുള്ളിലാക്കി
നിങ്ങളുടെ കൈ പോയതായി
മറ്റുള്ളവർക്കു മുന്നിൽ
അഭിനയിച്ചിട്ടുണ്ട്.......
.
2.ആ ഒറ്റപ്പേന, നാലുകളർ
റീഫില്ലുള്ളത്......
നാലിൻറെയും ബട്ടൺ ഒന്നിച്ചു
ഞെക്കി നാലു റീഫില്ലും
ഒന്നിച്ചു പുറത്തു വരുത്താൻ
(ശമിച്ചിട്ടുണ്ട്......
.
3.വീഡിയോഗയിം
തോൽക്കുമെന്നുറപ്പാകുമ്പോൾ
പെട്ടെന്ന് റീസ്റ്റാർട്ട്
കൊടുക്കുന്നതാണ് പതിവ്.....
.
4.ഒരാളെ ഭയപ്പെടുത്താൻ
കതകിനു പിന്നിൽ മറഞ്ഞുനിന്ന്
പിന്നീട് ആ (ശമം
ഉപേക്ഷിച്ചിട്ടുണ്ട്.......
കാരണം ആ ആൾ നിങ്ങൾ
വിചാരിക്കുന്നതിനെക്കാൾ
കൂടുതൽ സമയം അവിടെ
വർത്തമാനം പറഞ്ഞു
നിൽക്കും........
.
5.എവിടാണോ അവിടെ
കിടന്ന്, ഉറങ്ങുന്നതായി
നടിക്കും..... കട്ടിലിലേക്ക്
നടന്നു പോകാനുള്ള മടി......
ആരേലും എടുത്തു കിടത്തുമല്ലോ...
...
.
6.ലൈറ്റിൻറെ സ്വിച്ച് , ഓൺ-ഓഫ്
ഇതിനിടയിൽ ബാലൻസ്
ചെയ്യാൻ (ശമിച്ചിട്ടുണ്ട്.......
.
7.ഫ്രഡ്ജിൻറെ വാതിൽ
പതിയെ വളരെ പതിയെ
അടച്ചിട്ടുണ്ട്; എപ്പോഴാണ്
അതിൻറെ ലൈറ്റ് അണയുന്നത്
എന്നറിയാൻ......
......
ഇപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി
[ഇതൊക്കെ
ഒരിക്കലെങ്കിലും ചെയ്തിട്ടില്ലേ?