വരാൻ പോകുന്ന വൻ ദുരന്തം.. മുല്ലപ്പെരിയാർ ...
കഴിഞ്ഞ ദിവസങ്ങളിൽ ഒരു വിദേശസംഘം മുല്ലപ്പെരിയാറിൽ റിസർച്ച് നടത്തി ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി... അതനുസരിച്ച് പരമാവധി 5 വർഷം കൂടിയേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ... നിർഭാഗ്യവശാൽ ചെറിയ ഭൂമികുലുക്കം സംഭവിച്ചു പോലും ഡാം തകർന്നാൽ, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകർന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാൻ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങിനെ വന്നാൽ
ഇടുക്കി ജില്ലയുടെ പകുതി മുതൽ തൃശൂർ ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും.അതിൽ എറണാകുളം ജില്ല പൂർണമായും കോട്ടയം, ആലപ്പുഴ, ത്യശൂർ, പത്തനംതിട്ട ജില്ലകൾ ഭാഗികമായും നശിക്കും. ഇങ്ങനെ വന്നാൽ ഉണ്ടാകാവുന്ന ചില പ്രധാന വിവരങ്ങൾ : നെടുമ്പാശ്ശേരി വിമാനത്താവളം ഓർമകളിൽ മാത്രമാകും. ലുലു മാൾ, ഇൻഫോ പാർക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങൾ നശിക്കും കുടാതെ ഏകദേശം 10 ലക്ഷത്തിലധികം ആൾ ക്കാർ കൊല്ലപ്പെടും, ഏകദേശം 42 ഓളം അടി ഉയരത്തിൽ വരെ ആയിരിക്കും വെള്ളത്തിന്റെ മരണപ്പാച്ചിൽ. വെള്ളം മുഴുവൻ ഒഴുകി തീർന്നാൽ , 10 അടി ഉയരത്തിൽ വരെ ചെളി ആയിരിക്കും ആ പ്രദേശം മുഴുവൻ, ഇടുക്കി മുതൽ അറബിക്കടലൽ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാൻ വെറും 5 മണിക്കൂറുകൾ മതി അതിനുള്ളിൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും.. ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാൽ അത് ഡാമിന്റെ ഭിത്തികൾക്ക് താങ്ങാൻ കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവൻ തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവൻ തുറന്നു വിട്ടു പുതിയ ഡാം പണിതു അതിൽ വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വർഷം എടുക്കും. അതുവരെ അവർ വെള്ളത്തിനെന്ത് ചെയ്യും അതിനാൽ അവർക്കും വിസമ്മതം... അങ്ങനെ ഇരു സർക്കാരുകളും മുഖത്തോട് മുഖം നോക്കിയിരുന്നാൽ നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും.. മുല്ലപ്പെരിയാർ പ്രശ്നത്തിൽ സർക്കാരിന്റെ അനാസ്ഥ എടുത്ത് പറയേണ്ടതാണ് സുപ്രീം കോടതിയിൽ തമിഴ്നാടിനെതിരെസുഖമായി ജയിക്കാമായിരുന്ന കേസ് തോൽപ്പിചെടുത്തത് അവരാണ് ഞാനിതു പറഞ്ഞത് ഈ കാര്യങ്ങൾ അറിയാത്ത ഒത്തിരി ആളുകൾ നമ്മുടെ നാട്ടിലുണ്ട്. നിങ്ങൾക്ക് കഴിയുമെങ്കിൽ കുറഞ്ഞത്, ഈ ഭാഗം കോപ്പി ചെയ്തു നിങ്ങൾക്ക് കഴിയുന്ന അത്രയും ആളുകളെ അറിയിക്കുക. ഇരു സർക്കാരുകളും എത്രയും പെട്ടെന്ന് ഇതിന്റെ യഥാർത്ഥ ഗൌരവം മനസ്സിലാക്കി ജനങ്ങളുടെ ജീവൻ രക്ഷിക്കുക.. വരാൻ പോകുന്ന വിപത്തിന്റെ ആഴം എല്ലാവരും അറിയുക.. All must read this.. & Share this.. # All_must_read_this_and_Share_this_for_the_people_of_KERALA_.
Sunday, 24 September 2017
Mullaperiyar dam . All must read this.. & Share
Subscribe to:
Post Comments (Atom)
No comments:
Post a Comment