' വിവാഹം ചെയ്യുമ്പോള്‍ ഒാര്‍ക്കുക ''
“കണ്ണിലെ കൃഷ്ണ മണി പോലെ അവളെ കാത്തു സൂക്ഷിക്കുന്ന ഒരച്ഛന്‍ ഉണ്ട് അവള്‍ക്ക് ”
” കളി കുട്ടുകാരിയായി അവളുടെയൊപ്പം ചിരിച്ചു കളിച്ചു നടക്കുന്ന അമ്മയുണ്ട് ” ..
“അവളെ ജീവനെക്കാള്‍ ഏറെ സ്നേഹിക്കുന്ന,രാജാ കുമാരിയെ പോലെ എല്ലാ ഇഷ്ടവും സാധിച്ചു കൊടുക്കുന്ന ആങ്ങളമാരുണ്ട് ”
അവരെയെല്ലാം വിട്ടു,രാജകുമാരിയുടെ ജീവിതം ഉപേക്ഷിച്ചു അവള്‍ നിന്റെ കൂടെ വന്നാല് നീ ഉറപ്പിച്ചോ
ഈ ലോകത്ത് ഏറ്റവും അധികം അവള് സ്നേഹിക്കുനത് നിന്നെ ആണെന്ന്…..
അവള്‍ക്ക് ജീവിക്കാന്‍ രക്ത ബന്ധങ്ങളെക്കാള്‍ കൂടുതല് നിന്റെ ഹൃദയ ബന്ധം ആണ്
വേണ്ടതെന്നു ......
നീ അവളുടെ സ്വപ്ന സാഫല്യം ആണെന്ന്,
നീ കൂടെയില്ലെങ്കില് അവളിലെ സ്ത്രീ ജന്മത്തിന് പൂര്‍ണത ഉണ്ടാവില്ലെന്ന്….
വീട്ടുക്കാരുടെ ആഗ്രഹങ്ങള്‍ എല്ലാം ബലി കഴിച്ചു ,അവര്‍ക്ക് അപ്രതീക്ഷിത വേദന നല്കി പട്ടിണിയും,വേദനയും ,എല്ലാം സഹിക്കാന്‍ തയ്യാറായി അവള് നിന്റെ കൂടെ വരുന്നത് നീയില്ലാതെ അവള്‍ക്ക് ജീവിക്കാനവില്ല എന്നാ പുര്‍ണ വിശ്വാസം ഉള്ളത് കൊണ്ടാണ്…..
നീ ഭാഗ്യം ചെയ്തവനാണ് സ്നേഹിതാ ..ഭാഗ്യം ചെയ്തവര്‍ക്കെ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ആ സ്നേഹത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന മാലാഖയെ കിട്ടുകയുള്ളൂ……..
നോക്കാലോ….. ,വാക്കാലോ…. ,പ്രവര്‍ത്തിയാലോ…. നീ അവളുടെ മനസ്സോ, ശരീരമോ വേദനിപ്പിക്കരുത് …എല്ലാം ഉപേക്ഷിച്ചു നിന്റെ മാറില് അണിഞ്ഞത് തെറ്റായി എന്നാ തോന്നല്‍ അവളുടെ മനസ്സില്‍ ഒരിക്കലും ഉണ്ടാവരുത് ..അവള്‍ക്ക് നിന്റെ പണമോ ,പ്രതാപമോ ഒന്നും വേണ്ട ..അവള്‍ക്ക് അല്പം സ്നേഹവും ഒത്തിരി സംരക്ഷണവും,തലച്ചയ്ക്കാന്‍ നിന്റെ നെഞ്ചും മാത്രം മതി …അതവള്‍ക്ക് കൊടുക്കുക… ..അവളുടെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും സൂക്ഷ്മതയോടെ കേള്‍ക്കുക ..അത് സാധിച്ചു കൊടുക്കുക …
ഈ ലോകത്ത് നീയല്ലാതെ അവള്‍ക്ക് വേറെ ആരുമില്ല എന്നാ തോന്നല്‍ എന്നും നിനക്ക് ഉണ്ടാവണം …നീയാണ് അവളുടെ ലോകം..നീയാണ് അവളുടെ പുരുഷന്..നീയാണ് അവളുടെ രക്ഷാകര്‍ത്താവ്….നീയാണ് അവളുടെ ദൈവം…അവളെ ചതിക്കരുത് ..അവളെ അവിശ്വസിക്കരുത് ….നിന്നെ മാത്രം മനസ്സില് ധ്യാനിച്ച് കഴിയുന്ന പെണ്ണാണ് അവള്‍ എന്ന ഓര്‍മ്മ എന്നും വേണം …അവളെ എന്നും സ്നേഹം കൊണ്ട് പൊതിയണം….നിന്റെ സ്നേഹത്തില് അവള്‍ വീര്‍പ്പ് മുട്ടണം… കാരണം ഇന്നു നീ അല്ലാതെ അവള്‍ക്ക് വേറെ ആരുമില്ല ... !!!
Monday, 14 March 2016
Wedding
Subscribe to:
Post Comments (Atom)
No comments:
Post a Comment