നാളെയാവാം.....
കൊഴുപ്പടിഞ്ഞ് ശരീരം ചീർത്തു.
കൊളസ്ട്രോൾ 250 കവിഞ്ഞു. മദ്യം നിയന്ത്രിക്കണം. ഇടക്കൊക്കെ വെജിറ്റേറിയനാവണം.
- നാളെയാവാം....
പുകയൂതിയൂതി കിതപ്പ് തുടങ്ങി.
ശ്വാസകോശം സ്പോഞ്ച് പോലെയാണ്.
നെഞ്ചിനു വിശ്രമം കൊടുക്കണം.
- നാളെയാവാം.....
കാറ്റുപോലെജീവിച്ച് മടുത്തു തുടങ്ങി.
വീട്ടുകാർ പറയുന്നില്ലെന്നേയുള്ളൂ. ഭാര്യ, മക്കൾ...
അവർക്കു കൂടി സമയം കൊടുക്കണം.
- നാളെയാവാം.....
മനസെത്തുന്നിടം ശരീരമെത്തുന്നില്ല.
കുടവയറെന്നെ നോക്കി പല്ലിളിക്കുന്നു.
വ്യായാമം തുടങ്ങണം.
- നാളെയാവാം.....
ഉൾവലിഞ്ഞു ജീവിച്ച് വിരസനായി.
അയൽക്കാരോട് കൂട്ട് കൂടണം.
കൂട്ടുകാരൊത്ത് ഫുട്ബാൾ കളിക്കണം.
- നാളെയാവാം.....
വായിച്ചും എഴുതിയും ജോലി ചെയ്യും കണക്കു കൂട്ടിയും മരവിച്ചു.
കൂട്ടുകാർക്കുപോലും മടുക്കുന്നുണ്ട്.
എല്ലാം ത്യജിച്ച് മനുഷ്യനാവണം.
- നാളെയാവാം.....
ഒടുവിൽ....
നാട്ടുകാരും വീട്ടുകാരും പറഞ്ഞു.
നാളെയാവാൻ പറ്റില്ല.!!
ഇന്ന് തന്നെ അടക്കണം...
വെച്ചിരുന്നാൽ നാറും.....!!!
��������������
No comments:
Post a Comment