1. Husband & wife
ഭാര്യ ഭർത്താവിനോട്. നിങ്ങളറിഞ്ഞോ മനുഷ്യ ,നമ്മുടെ കല്യാണം നടത്തിയ ബ്രോക്കർ ലോറി ഇടിച്ചു മരിച്ചു.
ഭർത്താവ് : അവനവൻ ചെയ്യുന്ന പാപത്തിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കും.
2. Facebook chat
ഫേസ് ബുക്ക് ചാറ്റിങ്ങിലൂടെ ഞാനൊരു
അമേരിക്കകാരിയുമായി പ്രണയത്തിലായി...
പിന്നീടാണ്
എനിക്കൊരു സംശയം.......
.
"ഇവൾ
അമേരിക്കക്കാരി തന്നെയാണോ ?????"
.
സംശയം വച്ച് പൊറുപ്പിക്കാൻ ഞാൻ
നിന്നില്ല,..
.
അന്ന് ചാറ്റിൽ വന്നപ്പോൾ
അവളോട് ഇംഗ്ലീഷിൽ തന്നെ ചോദിച്ചു
"How many kilometers from Washington D.C. to
Miami Beach? "
.
.
അവൾ നാണിച്ചു പോയിട്ടുണ്ടാകും ..!:-P
.
തെല്ലു നാണത്തോടെ തന്നെയാണ് അവൾ
ഉത്തരം പറഞ്ഞതും
....
" I am the answer...
Kilometres and kilometres..
in these days of
degenerating decency of Miami beach to
Washington DC when diplomacy and duplicity
become interchangeable from complicated not only but also wonderfull
America to America!! "
എന്റെ കണ്ണ് നിറഞ്ഞുപോയി.
.
ഓ മൈ ഗോഡ് !!:O.
ഈ പെങ്കൊച്ചിനെയാണ
ല്ലോ ഞാൻ വെറുതെ സംശയിച്ചത്....
3. About Mathrubhumi issue
മാതൃഭൂമി ബഹിഷ്ക്കരിക്കാൻ ആഹ്വാനം തരംഗമായി മാറിയ സ്ഥിതിക്ക് ഒരു കാര്യം പറയട്ടെ.....
വീട്ടിൽ മാതൃഭൂമി ബഹിഷ്ക്കരിച്ചിട്ട് പകരം മനോരമ വാങ്ങി വരിക്കാരാവരുത്..
മൂർഖൻ പാമ്പിനെ തല്ലി കൊന്ന് പകരം രാജവെമ്പാലയെ വളർത്തുന്ന അനുഭവമാവും ഭാവിയിൽ ഉണ്ടാവുക.....
രണ്ടും ബഹിഷ്കരിച്ചു ദേശാഭിമാനി വാങ്ങരുത് ആത്മഹത്യ ഒന്നിനും ഒരു പ്രീതിവിധി അല്ലല്ലോ
4. Friendship
90% ഭാര്യമാർക്കും ഭർത്താവിൻറെ
കൂട്ടുകാരമ്മാരെ ഇഷ്ടം അല്ലായിരിക്കും....
എന്നാൽ 99% ഭർത്താക്കമ്മാർക്കും
ഭാര്യയുടെ കൂട്ടുകാരികളെ
പെരുത്തിഷ്ടായിരിക്കും.....
അതാണ് ആണിൻറ്റെ മനസ്സ്......
സ്നേഹിക്കാൻ മാത്രേ അറിയൂ...
അങ്ങനെ ഞമ്മള് പഠിച്ചിട്ടുള്ളു
5. Vijay malya
ഒറ്റ രാത്രി കൊണ്ട് മല്ല്യ സാർ നിനക്കൊക്കെ രാജ്യദ്രോഹി ആയി അല്ലേടാ ..
സ്മരണ വേണമെടാ സ്മരണ .
നീയൊക്കെ പരീക്ഷക്ക് പൊട്ടിയപ്പോ ,നിന്നെ ഒക്കെ നിന്റെ കാമുകിമാര് തേച്ചു ഒട്ടിച്ചിട്ട് പോയപ്പോ ,സന്തോഷം വന്നപ്പോ ,ഇന്ത്യ വേൾഡ് കപ്പു എടുത്തപ്പോ ,നീയൊക്കെ കുടുംബം വിറ്റു അര്മാധിക്കാൻ ഗോവക്ക് പോയപ്പോൾ ,നിനക്കൊക്കെ മുത്തി കുടിച്ചു ,പതപ്പിചൊഴുക്കി എല്ലാം മറന്നു അടിക്കാൻ മല്ല്യ സാറിന്റെ കിംഗ് ഫിഷറെ ഉള്ളാരുന്നടാ .
ബംഗ്ലൂരിൽ നിനക്കൊക്കെ അന്തസായി വായി നോക്കാൻ അണ്ണന്റെ യു ബി സിറ്റിയെ ഉള്ളാരുന്നു .
നീയൊക്കെ ഈ ദീപിക പദുക്കോണെയും യാനാ ഗുപ്തയെയും ഒക്കെ തലേൽ വെച്ചോണ്ട് നടക്കുവല്ലേ ,ഇവരെ ഒക്കെ ഇവരാക്കിയത് ആരാ .അണ്ണൻ ആണഡാ ,അണ്ണന്റെ കലണ്ടർ ആണട .
നീയൊക്കെ IPL കണ്ടു തലകുത്തി മറിഞ്ഞതല്ലേ ,അതൊക്കെ അണ്ണനെ പോലുള്ള മഹാ മനസ്കരുടെ വിയര്പ്പ് ആണഡാ ദ്രോഹികളെ .
വെറും ഒരു ജെട്ടി മാത്രം ഇട്ടു പാവം പെങ്കുട്ടികളുടെ കൂടെ കപ്പലിൽ നില്ല്കുന്ന ആ പാവം മനുഷ്യൻ നിനക്കൊക്കെ ഇപ്പൊ വഞ്ചകൻ .റേഷൻ കടേൽ പോണേല്ലും ജീന്സും തള്ളി കേറ്റി പോക്കുന്ന നീയൊക്കെ അദേഹത്തെ കണ്ടു പഠിക്കണ്ണം .
9000 കോടി പറ്റിച്ചു പോലും .നിന്റെ ഒക്കെ രാഷ്ട്രീയ കാര് അവരുടെ വീട്ടിലോട്ട് അടിച്ചോണ്ട് പോയതിന്റെ അത്രയും ഇല്ല .
ഒന്നുമില്ലേൽ അണ്ണൻ ഇതൊക്കെ ഇവിടെ തന്നെ ചിലവഴിചില്ലേ ?
അഞ്ചു കോടി മുടക്കി ഈ വേദനയിലും ബെർത്ത് ഡേ ആഗോഷിച്ച അണ്ണൻ ആണ് അണ്ണാ അണ്ണൻ .
"Happy Birthday to You അണ്ണാ "
അണ്ണൻ മുങ്ങിയതിൽ എന്താ തെറ്റ് .
നാട്ടിൽ ഇപ്പൊ എന്നാ മുടിഞ്ഞ ചൂടാ .
അതൊക്കെ കഴിയുമ്പോ അണ്ണൻ ഇങ്ങു വരും .
അണ്ണന്റെ താടിയും മുടിയും ആ കുട വയറും ,ഓ ഇത്രേം ലുക്ക് ഉള്ള വേറെ ഏതെങ്കിലും രാജ്യ സഭ അംഗം ഉണ്ടോടാ സാമ ദ്രോഹികളെ .
എന്നാലും ഈ കൊല്ലതെ കലണ്ടർ കിട്ടാത്തത് വല്യ ചതി ആയി പോയി .
അണ്ണാ ,അണ്ണൻ മടങ്ങി വാ .
നമ്മ വെയിറ്റിംഗ് ആണ് .
6. Joke
ദുശ്ശീലമായി ഒന്നുമില്ല...,
ആകെയുള്ളത് ഇടയ്ക്കു 'മിട്ടായ് ' തിന്നാറുണ്ട്
എന്നുള്ളതാണ്; അതും സിഗരറ്റ് വലിക്കുമ്പോള്
മണം
പോകാന് വേണ്ടി മാത്രം....
പിന്നെ കള്ളുകുടിക്കുമ്പോള് ആരും
സിഗരറ്റ്
വലിച്ച് പോകും,
അതും കാശു വെച്ച് ചീട്ടു
കളിക്കുമ്പോ ഒരു
ദൈര്യത്തിനു
കുടിക്കുന്നതാ.....!
അല്ലാ... സത്യത്തില് ഈ മിട്ടായ് തിന്നുന്നെ
ഒരു ദുശ്ശീലമാണോ?
7.
കാമുകിയുടെ കല്യാണത്തിന് പോയ ഷിബുവിനോട് പെണ്ണിന്റെ പിതാവ് -
അല്ല മോനേ ... മനസ്സിലായില്ലല്ലോ ...
ഷിബു -
സെമിയിൽ തോറ്റ ആളാ ... ഫൈനല്‍ കാണാന്‍ വന്നതാ ....
8. പച്ചക്കറി കടയിൽ കയറി ഭാര്യ വാട്ട്സ്ആപ്പിൽ ഇട്ട ലിസ്റ്റ് പ്രകാരം സാധനങ്ങൾ വാങ്ങി വീട്ടിൽ ചെന്നപ്പോൾ അതിൽ തക്കാളിയും വെണ്ടക്കയും മാത്രം വാങ്ങിയിട്ടില്ല എന്ന് പറഞ്ഞ് ലവൾ കലി തുളുന്നു.
Thakkali venda (തക്കാളി വെണ്ട) എന്നവൾ എഴുതിയത് ഞാൻ 'തക്കാളി വേണ്ട' എന്ന് വായിച്ചു പോയതിൽ എന്തെങ്കിലും തെറ്റുണ്ടോ സുഹൃത്തുക്കളെ ����...?����
No comments:
Post a Comment