Featured post

Sai pallavi vanitha photoshoot

Thursday 28 September 2017

വളരെ പഴയൊരു അമേരിക്കൻ തമാശ

സ്മഗ്ലർ ജോൺസിന്റെ കഥ അറിയാമോ?

വളരെ പഴയൊരു അമേരിക്കൻ തമാശയാണ്.
ലോകത്ത് ദിവസേന ഏറ്റവുമധികം ലീഗൽ ക്രോസിംഗ് നടക്കുന്ന നിയന്ത്രിത രാജ്യാന്തര കരയതിർത്തിയായ യു.എസ്-മെക്സിക്കോ ബോർഡറിലെ പതിവുകാരനായിരുന്നു ജോൺസ്‌.......

അയാളൊരു കള്ളക്കടത്തുകാരനാണ് എന്ന് ബോർഡർ പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുള്ളതിനാൽ മറ്റു യാത്രികരേക്കാൾ ഇരട്ടി പരിശോധനയാണ് ജോൺസിന് എപ്പോഴും....

ഒരു ബൈക്കിൽ നിറച്ച രണ്ടു വലിയ ചാക്കുകൾ ഒന്നിന് മേലെ ഒന്നായി അടുക്കി കെട്ടിവെച്ചാണ് ജോൺസ്‌ എന്നും വരിക....!!

"ചാക്കിലെന്താണ് ?"
എന്ന് പോലീസ് എന്നും അന്വേഷിക്കും.....

"വെറും മണലാണ്" എന്ന് ജോൺസ്‌ എന്നും മറുപടിയും പറയും..

വിശ്വാസം വരാതെ അവർ രണ്ടു ചാക്കുകളും തുറന്നു പരിശോധിക്കും...!

സത്യത്തിൽ അവയിൽ വെറും മണൽ തന്നെയാണ് ഉള്ളത് എന്ന് ബോധ്യപ്പെട്ട് ഒടുക്കം അയാളെ കടത്തി വിടുകയും ചെയ്യും..

ഇതായിരുന്നു സ്ഥിരം പതിവ്.

ജോൺസ്‌ ഒരിക്കൽ പോലും പിടിക്കപ്പെട്ടില്ല.

അയാളുടെ ചാക്കുകളിലെ രഹസ്യം പോലീസുകാരുടെ ഉറക്കം കെടുത്തുന്ന കൗതുകമായി തുടർന്നു....

അവരെ ആ രഹസ്യത്തെ കുറിച്ചോർത്ത് ഉണർന്നിരിക്കാൻ നിർബന്ധിതരാക്കി കൊണ്ട് ജോൺസ്‌ പിന്നീടെപ്പോഴോ ആ വഴി വരാതെയുമായി....

കുറെ നാളുകൾക്കു ശേഷം ജോലിയിൽ നിന്നും വിരമിച്ച ഒരു ബോർഡർ പോലീസുകാരൻ ജോൺസിനെ കണ്ടുമുട്ടി.

ജോൺസിനടുത്തേക്ക് ഓടിച്ചെന്നയാൾ പറഞ്ഞു..

"നിങ്ങൾ യു.എസ്-മെക്സിക്കോ ബോർഡർ രണ്ടു ചാക്കുകളുമായി മുറിച്ചു കടന്നിരുന്ന കാലത്ത് ആ അതിരിലെ പാറാവുകാരനായി ഞാനുമുണ്ടായിരുന്നു....,

നിങ്ങളാ ചാക്കുകളിൽ നിയമവിരുദ്ധമായി എന്തോ കടത്തുകയായിരുന്നു എന്നെനിക്ക് ഉറപ്പാണ്..
പക്ഷെ അത് എന്താണെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല..

ആ ചാക്കുകളിലെ ഓരോ മണൽത്തരിയും ഞാൻ പരിശോധിച്ചതാണല്ലോ..?

ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷവും പല രാത്രികളിലും നിങ്ങളുടെ രഹസ്യത്തെ കുറിച്ചോർത്ത് എന്റെ ഉറക്കം നഷ്ടപെട്ടിട്ടുണ്ട്......

ഇനിയെങ്കിലും ഒന്ന് പറഞ്ഞു തരൂ.. നിങ്ങളാ ചാക്കുകളിൽ എന്തായിരുന്നു അതിർത്തി കടത്തിയിരുന്നത്??"

പഴയ പോലീസുകാരന്റെ  അവസ്ഥ കണ്ട് ജോൺസിന് ദയയും ചിരിയും ഒരുമിച്ചു വന്നത്രേ.....!!!!

അമർത്തി ചിരിച്ചു കൊണ്ടയാൾ മറുപടി പറഞ്ഞു.

"ആ ചാക്കുകളിൽ മണൽ തന്നെയായിരുന്നു....

ഞാൻ കടത്തിയിരുന്നത് ബൈക്കുകൾ ആണ്."

മണൽ ചാക്ക് ഒരു ഡിസ്ട്രാക്ഷൻ ടെക്‌നിക്ക് മാത്രമായിരുന്നു.

സ്മഗ്ലർ ജോൺസ്‌ കടത്തിയിരുന്നത് ബൈക്കുകളാണ്.

പക്ഷേ ശ്രദ്ധ തിരിക്കാനായി അതിന് മുകളിൽ കെട്ടിവെച്ചിരുന്ന ചാക്കുകളെ പറ്റി മാത്രം വല്ലാതെ വേവലാതിപ്പെട്ടത് കൊണ്ട് പരിശോധകർക്ക് അയാൾ ഓരോ ദിവസവും വ്യത്യസ്ത ബൈക്കുകളിൽ ആണ് വന്നിരുന്നത് എന്ന കാര്യം തിരിച്ചറിയാൻ പോലും സാധിച്ചില്ല..

ജോൺസ്‌ ഒരിക്കലും പിടിക്കപ്പെട്ടതുമില്ല.

അയാൾ ഉപയോഗപ്പെടുത്തിയ പോലീസുകാരുടെ മാനസികാവസ്ഥക്ക് ഭാഷയിൽ ഇപ്പോൾ "ഷൈനി ഒബ്ജക്ട് സിൻഡ്രോം" (SOS - Shiny Object Syndrome) എന്നാണ് പറയാറുള്ളത്.

സദസ്സിന്റെ ശ്രദ്ധ തിരിക്കാനായി മാന്ത്രികൻ ഉയർത്തി കാണിക്കാറുള്ള 'തിളക്കമുള്ള വസ്തു'വിൽ നിന്നാണ് ഈ മാനസികാവസ്ഥയുടെ പേര് തന്നെ വന്നത് എന്നത് പ്രത്യേകം പറയേണ്ടല്ലോ..
*

ഇന്ത്യൻ നവ രാഷ്ട്രീയത്തിൽ ഇതിലെ രണ്ട് ചാക്കിനു പകരം മൂന്ന് ചാക്കുകൾ - ഒന്ന് ഭീകരതയെ തകർക്കൽ, രണ്ട് കള്ളപ്പണക്കാരെ ട്രാപ്പിലാക്കൽ, മൂന്ന് കള്ള നോട്ട് നിർമാർജനം.

ബൈക്കിന്റെ സ്ഥാനത്ത് രണ്ട് കാര്യങ്ങൾ:
1- തിരിച്ചടക്കാത്ത കുത്തകകളുടെ ലോണുകൾക്ക് പകരം എന്റെയും നിങ്ങളുടെയും കാശ് ഊറ്റിയെടുക്കൽ

2- നാട്ടുകാർ തമ്മിൽ തമ്മിലുള്ള എല്ലാ കച്ചവട, പണമിടപാടുകളിലും ഒരു ഉപകാരവുമില്ലാതെ നമ്മിൽ നിന്ന് കുത്തകകൾക്ക് കമ്മീഷൻ വസൂലാക്കാനുള്ള ഡിജിറ്റൽ മണി അടിച്ചേൽപിക്കൽ.
ഈ പകൽ കൊള്ളയുടെ വ്യാപതി അറിയാൻ ഒരു ചെറിയ കണക്ക് ' സാധാരണ ഗതിയിൽ ഒരു നൂറു രൂപ നോട്ട് എത്ര പേർ കൈ മാറ്റം ചെയ്താലും അതിന്റെ മൂല്യം നൂറ് തന്നെ ആയിരിക്കും' എന്നാൽ ഡിജിറ്റൽ എക്ണോമിയിൽ 100 രൂപ 67 പേർ കൈമാറ്റം ചെയ്താൻ പൂജ്യ മായി മാറും. എങ്ങനെ എന്നെല്ലെ ' നുറു രൂപയുടെ ഒരു ഡെബിറ്റ് കാഡ് ട്രാൻസാകഷ്നും 1.5 % charge വിസാ കാഡ് അല്ലെങ്കിൽ അവർക്ക് വേണ്ടി ബാങ്ക് എടുക്കും ഇങ്ങനെ 67 പേർ ട്രാൻസാക് ചെയ്യുമ്പോൾ നൂറു രൂപ കാണാതെ ആവും. എന്ത് മനോഹരമായ കൊള്ള അല്ലെ 'രാജ്യസ്നേഹത്തിന്റെയും പട്ടാള കാരുടെയും പേരു പറഞ്ഞ് നമ്മളെ പറ്റിക്കുന്നത് നാം ഇനിയെങ്കിലും തിരിച്ചറിയണം,  അല്ലെങ്കില്‍ .....

ആ കള്ളക്കടത്തുകാരൻ വിഡ്ഢിയാക്കപ്പെടുന്ന ജനതയെ നോക്കി ഇപ്പോഴും ആകാശത്തിരുന്ന്  ചിരിക്കും.

No comments:

Post a Comment