Featured post

Sai pallavi vanitha photoshoot

Thursday 28 September 2017

വളരെ പഴയൊരു അമേരിക്കൻ തമാശ

സ്മഗ്ലർ ജോൺസിന്റെ കഥ അറിയാമോ?

വളരെ പഴയൊരു അമേരിക്കൻ തമാശയാണ്.
ലോകത്ത് ദിവസേന ഏറ്റവുമധികം ലീഗൽ ക്രോസിംഗ് നടക്കുന്ന നിയന്ത്രിത രാജ്യാന്തര കരയതിർത്തിയായ യു.എസ്-മെക്സിക്കോ ബോർഡറിലെ പതിവുകാരനായിരുന്നു ജോൺസ്‌.......

അയാളൊരു കള്ളക്കടത്തുകാരനാണ് എന്ന് ബോർഡർ പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുള്ളതിനാൽ മറ്റു യാത്രികരേക്കാൾ ഇരട്ടി പരിശോധനയാണ് ജോൺസിന് എപ്പോഴും....

ഒരു ബൈക്കിൽ നിറച്ച രണ്ടു വലിയ ചാക്കുകൾ ഒന്നിന് മേലെ ഒന്നായി അടുക്കി കെട്ടിവെച്ചാണ് ജോൺസ്‌ എന്നും വരിക....!!

"ചാക്കിലെന്താണ് ?"
എന്ന് പോലീസ് എന്നും അന്വേഷിക്കും.....

"വെറും മണലാണ്" എന്ന് ജോൺസ്‌ എന്നും മറുപടിയും പറയും..

വിശ്വാസം വരാതെ അവർ രണ്ടു ചാക്കുകളും തുറന്നു പരിശോധിക്കും...!

സത്യത്തിൽ അവയിൽ വെറും മണൽ തന്നെയാണ് ഉള്ളത് എന്ന് ബോധ്യപ്പെട്ട് ഒടുക്കം അയാളെ കടത്തി വിടുകയും ചെയ്യും..

ഇതായിരുന്നു സ്ഥിരം പതിവ്.

ജോൺസ്‌ ഒരിക്കൽ പോലും പിടിക്കപ്പെട്ടില്ല.

അയാളുടെ ചാക്കുകളിലെ രഹസ്യം പോലീസുകാരുടെ ഉറക്കം കെടുത്തുന്ന കൗതുകമായി തുടർന്നു....

അവരെ ആ രഹസ്യത്തെ കുറിച്ചോർത്ത് ഉണർന്നിരിക്കാൻ നിർബന്ധിതരാക്കി കൊണ്ട് ജോൺസ്‌ പിന്നീടെപ്പോഴോ ആ വഴി വരാതെയുമായി....

കുറെ നാളുകൾക്കു ശേഷം ജോലിയിൽ നിന്നും വിരമിച്ച ഒരു ബോർഡർ പോലീസുകാരൻ ജോൺസിനെ കണ്ടുമുട്ടി.

ജോൺസിനടുത്തേക്ക് ഓടിച്ചെന്നയാൾ പറഞ്ഞു..

"നിങ്ങൾ യു.എസ്-മെക്സിക്കോ ബോർഡർ രണ്ടു ചാക്കുകളുമായി മുറിച്ചു കടന്നിരുന്ന കാലത്ത് ആ അതിരിലെ പാറാവുകാരനായി ഞാനുമുണ്ടായിരുന്നു....,

നിങ്ങളാ ചാക്കുകളിൽ നിയമവിരുദ്ധമായി എന്തോ കടത്തുകയായിരുന്നു എന്നെനിക്ക് ഉറപ്പാണ്..
പക്ഷെ അത് എന്താണെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല..

ആ ചാക്കുകളിലെ ഓരോ മണൽത്തരിയും ഞാൻ പരിശോധിച്ചതാണല്ലോ..?

ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷവും പല രാത്രികളിലും നിങ്ങളുടെ രഹസ്യത്തെ കുറിച്ചോർത്ത് എന്റെ ഉറക്കം നഷ്ടപെട്ടിട്ടുണ്ട്......

ഇനിയെങ്കിലും ഒന്ന് പറഞ്ഞു തരൂ.. നിങ്ങളാ ചാക്കുകളിൽ എന്തായിരുന്നു അതിർത്തി കടത്തിയിരുന്നത്??"

പഴയ പോലീസുകാരന്റെ  അവസ്ഥ കണ്ട് ജോൺസിന് ദയയും ചിരിയും ഒരുമിച്ചു വന്നത്രേ.....!!!!

അമർത്തി ചിരിച്ചു കൊണ്ടയാൾ മറുപടി പറഞ്ഞു.

"ആ ചാക്കുകളിൽ മണൽ തന്നെയായിരുന്നു....

ഞാൻ കടത്തിയിരുന്നത് ബൈക്കുകൾ ആണ്."

മണൽ ചാക്ക് ഒരു ഡിസ്ട്രാക്ഷൻ ടെക്‌നിക്ക് മാത്രമായിരുന്നു.

സ്മഗ്ലർ ജോൺസ്‌ കടത്തിയിരുന്നത് ബൈക്കുകളാണ്.

പക്ഷേ ശ്രദ്ധ തിരിക്കാനായി അതിന് മുകളിൽ കെട്ടിവെച്ചിരുന്ന ചാക്കുകളെ പറ്റി മാത്രം വല്ലാതെ വേവലാതിപ്പെട്ടത് കൊണ്ട് പരിശോധകർക്ക് അയാൾ ഓരോ ദിവസവും വ്യത്യസ്ത ബൈക്കുകളിൽ ആണ് വന്നിരുന്നത് എന്ന കാര്യം തിരിച്ചറിയാൻ പോലും സാധിച്ചില്ല..

ജോൺസ്‌ ഒരിക്കലും പിടിക്കപ്പെട്ടതുമില്ല.

അയാൾ ഉപയോഗപ്പെടുത്തിയ പോലീസുകാരുടെ മാനസികാവസ്ഥക്ക് ഭാഷയിൽ ഇപ്പോൾ "ഷൈനി ഒബ്ജക്ട് സിൻഡ്രോം" (SOS - Shiny Object Syndrome) എന്നാണ് പറയാറുള്ളത്.

സദസ്സിന്റെ ശ്രദ്ധ തിരിക്കാനായി മാന്ത്രികൻ ഉയർത്തി കാണിക്കാറുള്ള 'തിളക്കമുള്ള വസ്തു'വിൽ നിന്നാണ് ഈ മാനസികാവസ്ഥയുടെ പേര് തന്നെ വന്നത് എന്നത് പ്രത്യേകം പറയേണ്ടല്ലോ..
*

ഇന്ത്യൻ നവ രാഷ്ട്രീയത്തിൽ ഇതിലെ രണ്ട് ചാക്കിനു പകരം മൂന്ന് ചാക്കുകൾ - ഒന്ന് ഭീകരതയെ തകർക്കൽ, രണ്ട് കള്ളപ്പണക്കാരെ ട്രാപ്പിലാക്കൽ, മൂന്ന് കള്ള നോട്ട് നിർമാർജനം.

ബൈക്കിന്റെ സ്ഥാനത്ത് രണ്ട് കാര്യങ്ങൾ:
1- തിരിച്ചടക്കാത്ത കുത്തകകളുടെ ലോണുകൾക്ക് പകരം എന്റെയും നിങ്ങളുടെയും കാശ് ഊറ്റിയെടുക്കൽ

2- നാട്ടുകാർ തമ്മിൽ തമ്മിലുള്ള എല്ലാ കച്ചവട, പണമിടപാടുകളിലും ഒരു ഉപകാരവുമില്ലാതെ നമ്മിൽ നിന്ന് കുത്തകകൾക്ക് കമ്മീഷൻ വസൂലാക്കാനുള്ള ഡിജിറ്റൽ മണി അടിച്ചേൽപിക്കൽ.
ഈ പകൽ കൊള്ളയുടെ വ്യാപതി അറിയാൻ ഒരു ചെറിയ കണക്ക് ' സാധാരണ ഗതിയിൽ ഒരു നൂറു രൂപ നോട്ട് എത്ര പേർ കൈ മാറ്റം ചെയ്താലും അതിന്റെ മൂല്യം നൂറ് തന്നെ ആയിരിക്കും' എന്നാൽ ഡിജിറ്റൽ എക്ണോമിയിൽ 100 രൂപ 67 പേർ കൈമാറ്റം ചെയ്താൻ പൂജ്യ മായി മാറും. എങ്ങനെ എന്നെല്ലെ ' നുറു രൂപയുടെ ഒരു ഡെബിറ്റ് കാഡ് ട്രാൻസാകഷ്നും 1.5 % charge വിസാ കാഡ് അല്ലെങ്കിൽ അവർക്ക് വേണ്ടി ബാങ്ക് എടുക്കും ഇങ്ങനെ 67 പേർ ട്രാൻസാക് ചെയ്യുമ്പോൾ നൂറു രൂപ കാണാതെ ആവും. എന്ത് മനോഹരമായ കൊള്ള അല്ലെ 'രാജ്യസ്നേഹത്തിന്റെയും പട്ടാള കാരുടെയും പേരു പറഞ്ഞ് നമ്മളെ പറ്റിക്കുന്നത് നാം ഇനിയെങ്കിലും തിരിച്ചറിയണം,  അല്ലെങ്കില്‍ .....

ആ കള്ളക്കടത്തുകാരൻ വിഡ്ഢിയാക്കപ്പെടുന്ന ജനതയെ നോക്കി ഇപ്പോഴും ആകാശത്തിരുന്ന്  ചിരിക്കും.

Mersal is a 2017 IndianTamil language action film starring actor Vijay in triple roles with Samantha, Nithya Menon and Kajal Aggarwal playing the female lead roles. The film is directed by Atlee and co-written by K. V. Vijayendra Prasad, S. Ramana Girivasan and Atlee with background score and soundtrack composed by A. R. Rahman

Mersal is a 2017 IndianTamil language action film starring actor Vijay in triple roles with Samantha, Nithya Menon and Kajal Aggarwal playing the female lead roles. The film is directed by Atlee and co-written by K. V. Vijayendra Prasad, S. Ramana Girivasan and Atlee with background score and soundtrack composed by A. R. Rahman

Psc questions and answers

1. നമ്മുടെ മൂക്കിന്‌ 50,000 സെന്റുകളുടെ മണം തിരിച്ചറിയാനാക്കും.

2. വിരലടയാളം പോലെ ഓരോരുത്തരുടെ നാക്കിനും വ്യത്യസ്ത രേഖകളായിരിക്കും.

3. മനുഷ്യന്റെ കാലിലെ ചില എല്ലുകൾക്ക്‌ കോൺക്രീറ്റുകളെക്കാൾ ബലമുണ്ടാക്കും.

4. നമ്മുടെ തലച്ചോർ ഉൽപാദിപ്പിക്കുന്ന എനർജി ഉപയോഗിച്ച്‌ ഒരു വാട്ട്‌ ബൾബ്‌ പ്രകാശിപ്പിക്കാം.

5. കരയുമ്പോൾ ആദ്യത്തെ കണ്ണുനീർ വലത്‌ കണ്ണിൽ നിന്നാണ്‌ വരുന്നതെങ്കിൽ അത്‌ സന്തോഷകരച്ചിലും ഇടതു കണ്ണിൽ നിന്നാണ്‌ എങ്കിൽ സങ്കടപ്പെട്ട്‌ ഉളള കരച്ചിലും ആണ്‌.

6. സാധാരണ മനുഷ്യൻ മിനുട്ടിൽ 12 തവണ കണ്ണ്‌ ചിമ്മുന്നു.

7. നമ്മുടെ കണ്ണ്‌ 576 മെഗാപിക്സൽ ആണ്‌.

8. കണ്ണ്‌ തുറന്ന്‌ പിടിച്ച്‌ തുമ്മാൻ സാധിക്കില്ല.

9. ഓരോ മിനിറ്റിലും നമ്മുടെ ശരീരത്തിലെ 300 മില്ല്യൻ കോശങ്ങൾ മരിക്കുന്നു.

10. അര ലിറ്റർ വെള്ളം തിളപ്പിക്കാൻ കഴിയുന്ന അത്രയും ചൂട്‌ ഓരോ 30 മിനിറ്റിലും നമ്മുടെ ശരീരം ഉൽപാദിപ്പിക്കുന്നുണ്ട്‌.

മനുഷ്യ ശരീരത്തെ ഒന്ന് അടുത്തറിയാം

1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206
2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)
3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes

4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്
5. തലയോട്ടിയിലെ അസ്ഥികള്‍ : 22

6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)

7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)

8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries)

9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins)

10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം

11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)

12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി

13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍ (Enamel)

14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin)

15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney)

16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ : 4

17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver)

18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി

19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍

20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് : 60-65 %

21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം : വൃക്ക (Kidney)

22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം : ജലം (Water)

23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം : സെറിബ്രം

24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ :പുരുഷബീജങ്ങള്‍

25. മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45)

26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി :തൈമസ്

27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം : കണ്ണ് (Eye)

28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം :ഓക്സിജന്‍

29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം : കരള്‍ (Liver)

30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് :ശ്വാസകോശം

31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം : കാത്സ്യം

32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം :46

33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം : ടയലിന്‍

34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം :പെരികാര്‍ഡിയം

35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് :അസ്ഥിമജ്ജയില്‍

36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് : 120 ദിവസം

37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് : 37 ഡിഗ്രി C

38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം : ഇരുമ്പ്

39. വിവിധ രക്തഗ്രൂപ്പുകള്‍ : A, B, AB, °

40, ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് : O +ve

41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു : ഹീമോഗ്ലോബിന്‍

42. മനുഷ്യശരീരത്തിലെ ‘Power House’ എന്നറിയപ്പെടുന്നത് :മസ്തിഷ്കം

43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് :ഹൈഡ്രോക്ലോറിക് ആസിഡ്

44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് : ഏകദേശം 20 മൂലകങ്ങള്‍

45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് : രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍

46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു : 80%

47. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം : പല്ല്

48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം :കരള്‍

49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് : 170 ലി

This may look funny , but undeniable truth

A king had 10 wild dogs.
He used them to torture and kill any minister that misguided him.

A minister once gave an opinion which was wrong and which the king didn’t like at all…
So he ordered that the minister to be thrown to the dogs.

The minister said,
"I served you loyally 10 years and you do this..?

The king was unrelenting.

Minister pleaded"Please give me 10 days before you throw me to the dogs"
The king agreed.

In those 10 days the minister went to the keeper of the dogs and told him he wanted to serve the dogs for the next 10 days…

The guard was baffled…
But he agreed.
So the minister started feeding the dogs, caring for them, washing them, providing all sorts of comfort for them.

So when the 10 days were up…

The king ordered that the minister be thrown to the dogs as sentenced .

When he was thrown in,
everyone was amazed at what they saw..
The dogs were wagging their tails playing with the condemned minister..licking his feet.

The king was baffled at what he saw. ” what happened to the dogs? !!!” He growled.

The minister then said;”
I served the dogs for only 10 days and they didn’t forget my service…
Yet I served you for 10 years and you forgot all at the first mistake!”…

The king realised his mistake

and

Replaced the dogs with crocodiles ��!!

Moral : Once Management has targeted  ...that's final...

����������������

������������
This may look funny , but undeniable truth

‘മുറിവുകൾ’ എന്ന ആത്മകഥയിൽ സൂര്യ കൃഷ്ണമൂർത്തി ഒരു അച്ഛന്‍റെയും മകന്‍റെയും കഥ പറയുന്നുണ്ട്‌.

�� ‘മുറിവുകൾ’ എന്ന ആത്മകഥയിൽ സൂര്യ കൃഷ്ണമൂർത്തി ഒരു അച്ഛന്‍റെയും മകന്‍റെയും കഥ പറയുന്നുണ്ട്‌.

��രണ്ടാൾക്കും പരസ്‌പരം വലിയ ഇഷ്‌ടമാണ്‌. പിരിഞ്ഞിരിക്കാനാവാത്തത്ര വലിയ കൂട്ടുകെട്ട്‌. ചങ്ങാതിമാരെപ്പോലെ ഒന്നിച്ച്‌ നടക്കും.

♨പക്ഷേ, അച്ഛനൊരു മുന്‍കോപിയാണ്‌. ദേഷ്യം വന്നാല്‍ മകനോടു ക്രൂരമായി പെരുമാറും.

��അങ്ങനെയിരിക്കെ അയാളൊരു പുതിയ കാറു വാങ്ങി. വലിയ വിലയുള്ള സുന്ദരമായ ആ കാര്‍ വീട്ടിലേക്ക്‌ ആദ്യമായി കൊണ്ടുവന്ന ദിവസം അച്ഛനും മകനും കാറില്‍ കയറി യാത്രക്കൊരുങ്ങി.

��ആ സമയത്താണ്‌ കൈയില്‍ കിട്ടിയ ഒരു ഇരുമ്പു കമ്പി കൊണ്ട്‌ മകന്‍ പുത്തന്‍കാറില്‍ എന്തോ കുത്തിവരച്ചത്‌.

➰അച്ഛന്‌ കോപം അരിച്ചുകയറി.
ദേഷ്യം കൊണ്ട്‌ നിലമറന്ന അയാള്‍ കിട്ടിയ മരക്കമ്പെടുത്ത്‌ മകനെ തുരുതുരാ മര്‍ദിച്ചു. കടുത്ത വേദന കൊണ്ട്‌ പുളഞ്ഞ ആ കുഞ്ഞ്‌ അലറി വിളിച്ചു. കലിയടങ്ങുന്നതു വരെ അച്ഛന്‍ മകനെ തല്ലിച്ചതച്ചു.

��പിന്നെയാണ്‌ അറിയുന്നത്‌, ആ കടുത്ത മര്‍ദനം കാരണം കുഞ്ഞിന്‍റെ വിരലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നുവെന്ന്‌!

�� ഡോക്‌ടറെ കാണിച്ചിട്ടും ഫലമുണ്ടായില്ല. വലതു കൈയിലെ നാലു വിരലുകള്‍ക്കും ഇനി സ്വാധീനമുണ്ടാവില്ലെന്ന്‌ ഡോക്‌ടര്‍ ഉറപ്പിച്ചുപറഞ്ഞത്‌ ഞെട്ടലോടെയാണ്‌ ആ പിതാവ്‌ കേട്ടത്‌.

��ഉറ്റ ചങ്ങാതിയെപ്പോലെ തന്‍റെ കൈപ്പിടിച്ച്‌ നടന്നിരുന്ന കുഞ്ഞിന്‍റെ വിരലുകളോര്‍ത്ത്‌ അയാള്‍ തേങ്ങിക്കരഞ്ഞു. ആരും കാണാതിരിക്കാന്‍ കാറിനുള്ളില്‍ കയറി പൊട്ടിക്കരയുന്നതിനിടെയാണ്‌ ആ കാഴ്‌ച കണ്ടത്‌.

✒ ഇരുമ്പുകമ്പി കൊണ്ട്‌ മകന്‍ കാറില്‍ എഴുതിവെച്ചത്‌ ഇങ്ങനെയായിരുന്നു:

>>> ‘I love my pappa’ <<<

�� അന്യോന്യം മനസ്സിലാക്കുന്നിടത്തു വരുന്ന പോരായ്‌മയുടെ ദുരന്തമാണിത്‌. ഒരു നിമിഷത്തെ തെറ്റിദ്ധാരണ പോലും ഒരായുസ്സിന്‍റെ വേദനയായ നിരവധി സംഭവങ്ങള്‍ നമുക്കോര്‍മയുണ്ട്‌.

⚠ധൃതിയിലെടുക്കുന്ന പല നിലപാടുകളും തീരാത്ത ദുരന്തങ്ങളെ സമ്മാനിച്ചതിനും നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌.
പലരെയും തിരിച്ചറിയുന്നിടത്ത്‌ സംഭവിച്ച അബദ്ധങ്ങള്‍ പിന്നെയും നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും.

��നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.

⌚ ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ്‌ തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ.

✅ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ്‌ മികച്ച ആരാധന.

✖ വെറുപ്പുകൊണ്ട്‌ ഒന്നും നേടുന്നില്ല.

✔ സ്‌നേഹം കൊണ്ട്‌ പലതും നേടാനാകും.

Tuesday 26 September 2017

Inspiration

Someone made my day by posting this today..

New York is 3 hours ahead of California,

but it does not make California slow.

Someone graduated at the age of 22,

but waited 5 years before securing a good job!

Someone became a CEO at 25,

and died at 50.

While another became a CEO at 50,

and lived to 90 years.

Someone is still single,

while someone else got married.

Obama retires at 55,

but Trump starts at 70.

Absolutely everyone in this world works based on their Time Zone.

People around you might seem to go ahead of you,

some might seem to be behind you.

But everyone is running their own RACE, in their own TIME.

Don’t envy them or mock them.

They are in their TIME ZONE, and you are in yours!

Life is about waiting for the right moment to act.

So, RELAX.

You’re not LATE.

You’re not EARLY.

You are very much ON TIME, and in your TIME ZONE Destiny set up for you.  

In conclusion don't rush to get and don't be sad .

Make today your day!!

Sunday 24 September 2017

ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് ദാമ്പത്യം .

ഭാര്യ ഒരിക്കല്‍ അയാളോട് പറഞ്ഞു . നിങ്ങള്‍ക്ക്  ഇഷ്ടപ്പെടാത്ത പല സ്വഭാവങ്ങളും എനിക്കുണ്ട് . എനിക്ക് ഇഷ്ടപ്പെടാത്ത പലതും നിങ്ങള്‍ക്കും ഉണ്ട് .
അത് എന്തൊക്കെയാണ് എന്ന് നമുക്ക് പരസ്പരം ഒന്ന് പങ്കു വെക്കണം . അതിനു  ഒരു കാര്യം ചെയ്യാം . 

നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത എന്റെ അപാകതകള്‍ നിങ്ങളും നിങ്ങളുടേത് ഞാനും ഒരു പേപ്പറില്‍ എഴുതി വെക്കാം . എന്നിട്ട് അത് രണ്ടു പേരും ചേര്‍ന്ന് വായിക്കാം . അങ്ങനെ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞു തിരുത്തി നമുക്ക് മുന്നോട്ടു പോകാം . ഭര്‍ത്താവ് സമ്മതിച്ചു . ഭാര്യ ഭര്‍ത്താവ് ജോലിക്ക് പോയ ഉടനെ എഴുത്ത് തുടങ്ങി . ഭര്‍ത്താവ് ഓഫീസില്‍ നിന്ന് ഒഴിവു കിട്ടുമ്പോള്‍ എഴുതുമായിരിക്കും എന്ന് അവളും കരുതി .

വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവിനു നല്ല ഒരു സ്ട്രോങ്ങ്‌ ചായയൊക്കെ ഉണ്ടാക്കി കൊടുത്തു അവള്‍  . അയാള്‍  ചായ കുടിച്ചു കഴിഞ്ഞ പാടെ ഭാര്യ പറഞ്ഞു . ഇനി നമുക്ക് വായിക്കാം .
അങ്ങനെ രണ്ടു പേരും അഭിമുഖമായി ഇരുന്നു . ഭര്‍ത്താവ് പറഞ്ഞു : നീ തന്നെ ആവട്ടെ ആദ്യം വായിക്കുന്നത് . അവള്‍ വായന തുടങ്ങി . നന്നേ ചെറിയ കാര്യങ്ങള്‍ പോലും വിടാതെ അവളെഴുതിയിരിക്കുന്നു .

വായനക്കിടെ ഇടയ്ക്കിടെ അവള്‍ അയാളുടെ മുഖത്തേക്ക് നോക്കുന്നുണ്ട് . അയാള്‍ എല്ലാം കേട്ടിരിക്കുന്നു . ഒടുവില്‍ അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞു അവള്‍ പറഞ്ഞു .
ഇനി നിങ്ങളുടേത് വായിക്കൂ .

അയാള്‍ നാലായി മടക്കിയ കടലാസ്  പോക്കറ്റില്‍ നിന്ന് എടുത്ത്  അവള്‍ക്കു കൊടുത്തിട്ട് പറഞ്ഞു . ഇതും കൂടി നീ തന്നെ വായിച്ചോളൂ .
വല്ലാത്ത ഒരു ഹൃദയ മിടിപ്പോടെയാണ് അവള്‍ അത് തുറന്നത് .
എന്തൊക്കെയാണാവോ എഴുതി വെച്ചിരിക്കുന്നത് .

ഒടുവില്‍ തുറന്നു നോക്കുമ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടു .
കടലാസ്  ശൂന്യമായിരുന്നു . ഒന്നും എഴുതിയിട്ടില്ല .
അവള്‍ ഒന്നും മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി
അയാള്‍  ചിരിച്ചു കൊണ്ട് പറഞ്ഞു : നിന്റെ ഗുണങ്ങളെ പോലെ തന്നെ നിന്റെ എല്ലാ  അപാകതയും എനിക്ക്   ഇഷ്ടമാണ് . 
നിന്നെ കുറിച്ച് എനിക്ക് ഒരു പരാതിയും ഇല്ല .

അത് കേള്‍ക്കെ അവള്‍ അയാളുടെ  മാറിലേക്ക്‌ വീണു .

ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് ദാമ്പത്യം .
പ്രണയാമൃതം ആണ് അതിന്റെ ഭാഷ . സ്നേഹമാണ് അതിന്റെ അലങ്കാരം . ത്യാഗമാണ് അതിന്റെ സൌകുമാര്യം , വിട്ടു വീഴ്ചയാണ് അതിന്റെ അര്‍ഥം . പരസ്പര ബഹുമാനമാണ് അതിന്റെ ആശയം

സ്നേഹം ആണ് എല്ലാവര്‍ക്കും വേണ്ടത് .
അതിനാണ്   എല്ലാവരും നെട്ടോട്ടമോടുന്നത് .
അത് തന്നെയാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനവും .
പക്ഷേ അത് കിട്ടാന്‍ കാണിക്കുന്നതിന്റെ പാതി ശ്രമം പോലും ആരും കൊടുക്കാന്‍ കാണിക്കുന്നില്ല  എന്നതാണ് നേര് .

എല്ലാ മനസുകളിലും ഉണ്ട് സ്നേഹം . പക്ഷേ അത് പ്രകടിപ്പിക്കുന്നതിലാണ് ഏറ്റക്കുറച്ചില്‍  ഉള്ളത് . ഒന്നുകില്‍ പ്രകടിപ്പിക്കാന്‍ അറിയില്ല , അല്ലെങ്കില്‍ പിശുക്ക് കാണിക്കുന്നു . അതുമല്ലെങ്കില്‍ ഉള്ളിലുണ്ടായാല്‍ മതി പുറമേ കാണിക്കേണ്ട എന്ന
മൂഡ ധാരണ  .

സത്യം പറഞ്ഞാല്‍ ഈ കഴിവുകേടാണ്  സ്വര്‍ഗ്ഗമാകേണ്ട പല വീടുകളും നരകമാക്കുന്നത് . വീട് സ്നേഹ വീട് ആക്കാന്‍ രണ്ടു പേരും മനസ്സിരുത്തണം . ..

Inspirational malayalam story

രാജസേവകൻ *ദരിദ്രനാണ് ,എങ്കിലും സന്തുഷ്ടൻ .*

രാജാവ് മന്ത്രിയോട് പറഞ്ഞു. മന്ത്രീ... ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല, ആ രാജസേവകനെ കണ്ടോ എത്ര ഹാപ്പിയാണവൻ !,

എന്താണതിന്റെ കാരണം രാജാവ് ചോദിച്ചു.

*രാജാവേ, താങ്കൾ  99  ടെസ്റ്റ് നടത്തിയാൽ ഉത്തരം കിട്ടും*, സിമ്പിൾ .

അതെന്താ 99 ന്റെ ടെസ്റ്റ്?

*99* വെള്ളി നാണയങ്ങൾ കവറിലിട്ട് ഈ *100* നാണയങ്ങൾ നിനക്കുള്ളതാണെന്നെഴു തി അയാളുടെ വീട്ടു പടിക്കൽ വെക്കൂ ,

അപ്പോൾ *സന്തോഷത്തിന്റെ കാര്യം നിങ്ങൾക്ക് മനസ്സിലാവും.*

രാജാവ് നാണയക്കിഴി സേവകന്റെ വീട്ടു പടിയിൽ വെച്ചു. രാത്രിയിൽ സേവകൻ പുറത്തിറങ്ങിയപ്പോൾ പണക്കിഴി കിട്ടി ,
രാജസമ്മാനമാണെന്നറിഞ്ഞു സന്തോഷിച്ചു ,
*അതും 100 നാണയങ്ങൾ....*

അയാൾ നാണയങ്ങൾ  എണ്ണി *പക്ഷേ 99 എണ്ണം മാത്രം , ഒരു നാണയമെന്തായി?* കവറിൽ 100 എന്നല്ലേ എഴുതിയത് !
അയാൾ *തിരച്ചിൽ* തുടങ്ങി.

വീടും പറമ്പും *അരിച്ചു പൊറുക്കി*.
ഭാര്യയെയും മക്കളെയും ചോദ്യം ചെയ്തു,
1 നാണയം കിട്ടിയില്ല....

*കാണാതായ ആ ഒറ്റ  നാണയത്തെ ഓർത്ത്* അയാൾക്ക് അന്ന് രാത്രി ഉറക്കം വന്നില്ല.

*ജീവിതത്തിൽ ആദ്യമായി ഉറങ്ങാത്ത രാത്രി.*

അടുത്ത ദിവസം  ദുഖിതനായി അയാൾ രാജകൊട്ടാരത്തിലെത്തി.

*നിങ്ങൾക്കെന്തു പറ്റി?*
*ഏറെ ക്ഷീണിതനും ദു:ഖിതനുമാണല്ലോ ?*
*രാജാവ് അന്യേഷിച്ചു*

പ്രഭോ അങ്ങ് തന്ന 100 നാണയങ്ങളിൽ *ഒന്ന്* കാണുന്നില്ല.
അതോർത്താണീ വിഷാദം.

രാജാവിന് കാര്യം പിടികിട്ടി , എന്റെയും രോഗം ഇത് തന്നെ.

*കിട്ടാത്ത ഒന്നിനെ  ഓർത്താണ് ദുഃഖം,കയ്യിലുള്ള 99 ൽ സന്തോഷിക്കാനും അനുഗ്രഹങ്ങൾ തന്ന ദൈവത്തിന്  നന്ദികാണിക്കാനും അതിനാൽ മറക്കുന്നു.*

*കിട്ടിയതൊന്നും മതിയാവാതെ സങ്കടപ്പെട്ട് കാലം കഴിക്കണോ?*

അതോ

*ഉള്ളതിൽ സംതൃപ്തനായി*
*സമാധാനമായി ജീവിക്കണോ*

*തീരുമാനം നമ്മുടേതാണ്.*

*നമ്മുടേത് മാത്രം...*

തിരിച്ചറിവ്

#തിരിച്ചറിവ്

രാത്രി കഴിച്ചിട്ട് ബാക്കി വരുന്ന ചോറ് അടുക്കളപ്പുറത്തുള്ള തെങ്ങിന്‍റെ ചോട്ടില്‍ കൊണ്ട് പോയി കളയുന്ന അമ്മയോട് അച്ഛന്‍ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു , ആവശ്യമുള്ളത് വച്ചുണ്ടാക്കിയാല്‍ പോരേന്ന്...!

അടുക്കളയിലെ ചുമരില്‍ തൂക്കിയിട്ട തട്ടിലെ മല്ലി പാത്രവും മുളകു പാത്രവും ചായപ്പൊടി പാത്രവും പഞ്ചാര പാത്രവും ഇടയ്ക്കിടെ തുറന്ന് നോക്കി അച്ഛന്‍ ചോദിക്കുമായിരുന്നു , കഴിഞ്ഞ ദിവസമല്ലേ ഇതൊക്കെ വാങ്ങിയത് , ഇത്ര പെട്ടെന്ന്  തീര്‍ന്നോന്ന്....!

മഴക്കാലത്ത് ഷര്‍ട്ടിന്‍റെ പുറകിലേക്ക് ചളി തെറിപ്പിക്കുന്ന ഹവായ് ചെരുപ്പിന് പകരമൊരു പ്ലാസ്റ്റിക്ക് ചെരുപ്പ് വാങ്ങി തരുമോന്ന് ചോദിച്ചപ്പോള്‍ അച്ഛനെന്നോട് പറഞ്ഞു ,  സൂക്ഷിച്ച് നടന്നാല്‍ ഹവായി ചെരുപ്പാണെങ്കിലും ഷര്‍ട്ടില്‍ ചെളി തെറിപ്പിക്കാതെ വീട്ടിലെത്താമെന്ന്.....!

കടയില്‍ സാധനം വാങ്ങാന്‍ പറഞ്ഞ് വിടും നേരം എന്‍റെ കയ്യില്‍ തരാന്‍ പോകുന്ന നോട്ടുകള്‍ക്കിടയില്‍ കണക്കില്‍ പെടാത്ത നോട്ട് വല്ലതും ഒട്ടി പിടിച്ചിട്ടുണ്ടോന്നറിയാന്‍ അച്ഛന്‍ പലവട്ടം തിരിച്ചും മറിച്ചും എണ്ണി നോക്കി.

എനിക്ക് വേണ്ടി പലപ്പോഴും കുമ്പളത്തില്‍ നിന്നും മത്തനില്‍ നിന്നും ചേനയില്‍ നിന്നും നൂറു ഗ്രാം വീതം മുറിച്ചെടുക്കുമ്പോള്‍ കടക്കാരന്‍റെ മുഖത്തൊരു പരിഹാസച്ചിരി വിരിയാറുണ്ടായിരുന്നു.

കണക്ക് കൂട്ടി സാധനങ്ങളുടെ കാശ് കൊടുത്താല്‍ പിന്നെ ഒരു മുട്ടായിക്കുള്ള കാശ് പോലും ബാക്കി വരില്ലെന്ന് അറിയാമായിരുന്നത് കൊണ്ട് അവിടെ നില്‍ക്കുന്ന സമയത്ത്  മുട്ടായി ഭരണിയില്‍ നോക്കി വെള്ളമിറക്കി ആശ്വാസം കണ്ടെത്തുമായിരുന്നു ഞാന്‍.

ആറ്റുനോറ്റ് വരുന്ന ഓരോ ഓണത്തിനും കോടിയെടുത്തപ്പോള്‍ എനിക്കും ഏട്ടനും ഒരേ നിറത്തിലുള്ള ഷര്‍ട്ടിന്‍റെ തുണിയെടുക്കുന്നത് കാണുമ്പോഴൊക്കെ അമ്മ ചോദിക്കുമായിരുന്നു  , വെവ്വേറെ നിറമുള്ള തുണിയായിരുന്നെങ്കില്‍ മക്കള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി , മാറ്റി ഉടുത്തൂടായിരുന്നോ എന്ന്.

അമ്മയുടെ ആ ചോദ്യത്തിന് മാത്രം ഒരിക്കലും  ഉത്തരം കിട്ടിയിരുന്നില്ല.....!

ആദ്യമായി ജോലിക്ക് പോവും നേരം ഞാനമ്മയുടെ കാലില്‍ തൊട്ടാണ് അനുഗ്രഹം വാങ്ങിയത്.

അച്ഛനാ സമയം പറമ്പിലെന്തോ പണിയിലായിരുന്നു.

ഒരു ദിവസം കൊലായില്‍ കിടന്ന എന്‍റെ ഷൂവ് അച്ഛന്‍ കൈ കൊണ്ടെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു.

ജീവിതത്തില്‍ ഇന്നേ വരെ ചെരുപ്പിടാത്ത അച്ഛന്‍റെ മുഖത്തപ്പോ കൗതുകമായിരുന്നു...!

ആദ്യത്തെ ശമ്പളം ഞാന്‍ കൊണ്ട് കൊടുത്തത് അമ്മയുടെ കയ്യിലായിരുന്നു.

അമ്മയോട് മാത്രം യാത്ര ചോദിച്ചിറങ്ങുന്ന ദിവസങ്ങളില്‍ പലപ്പോഴും മൂക സാക്ഷിയായി   കൊലായില്‍ അച്ഛനിരിപ്പുണ്ടാവാറുണ്ട്.

മെല്ലെ മെല്ലെ അച്ഛന്‍റെ ഗൃഹനാഥ പട്ടം ഞാനിങ്ങെടുക്കുകയാരുന്നു.

കയ്യും കണക്കുമില്ലാതെ ഞാന്‍ വാങ്ങികൂട്ടിയ പച്ചകറികളും പലഹാരങ്ങളും ചീഞ്ഞും പഴകിയും അടുക്കളയില്‍ കിടക്കുന്നത് പതിവായിരുന്നു.

അത് കണ്ട് ആദ്യമാദ്യമൊക്കെ ദേഷ്യപ്പെടുമായിരുന്ന അച്ഛന്‍ , പിന്നീട് ഒന്നും പറയാതെയായി.

പതിനൊന്ന് മണിക്ക് ശേഷം അനാവശ്യമായി കത്തുന്ന ബള്‍ബെല്ലാം അണച്ചിട്ട് പോവ്വാറുള്ള അച്ഛന്‍ പിന്നീടാ വഴി വരാതായി.

അച്ഛന്‍റെ ചിറകില്‍ നിന്ന് സ്വതന്ത്രനായ ഞാന്‍ ശരിക്കും വീട്ടു ഭരണം ആസ്വദിക്കുകയായിരുന്നു.

പതിയെ പതിയെ അച്ഛനാ വീട്ടില്‍ തീര്‍ത്തും മൗനിയായി മാറുകയായിരുന്നു.

ഒരു ദിവസം ഓഫീസില്‍ നിന്ന് എന്നെ കാണാന്‍ വന്ന സഹപ്രവര്‍ത്തകരുടെ അരികിലേക്ക് വിയര്‍പ്പ് മണക്കുന്ന ആ പുറം കീറിയ ഷര്‍ട്ടുമിട്ട് അച്ഛന്‍ പറമ്പില്‍ നിന്ന് വന്ന് സംസാരിച്ചത് എന്‍റെ നിലയ്ക്കും വിലയ്ക്കും കുറച്ചിലായെന്ന് ആ മുഖത്ത് നോക്കിയെനിക്ക് പറയേണ്ടി വന്നു.

രണ്ട്  ദിവസം കഴിഞ്ഞ് ജനവാതിലിനരികില്‍ നില്‍ക്കും നേരം പറമ്പില്‍ നിന്ന് അച്ഛനാരോടോ സംസാരിക്കുന്നതായി തോന്നി.

പോയി നോക്കിയപ്പോള്‍ കണ്ടത് , തൂമ്പയുമായി ഇരുന്ന് തന്നെതാനെ സംസാരിക്കുന്നതാണ്.

പിറ്റേ ദിവസം അമ്മ പറയുന്നത് കേട്ടു , അച്ഛനിപ്പോ രാത്രി ഉറക്കമില്ലെന്നും, അലമാരയില്‍ വച്ച പഴയ പുസ്തകമൊക്കെ നോക്കി ആരോടെന്നില്ലാതെ സംസാരിക്കലാണ് പണിയെന്നും.

എല്ലാം പറഞ്ഞതിനൊടുവില്‍ അമ്മ എന്നെ നോക്കി വേദനയോടെ പറഞ്ഞു , അച്ഛനെന്തോ പറ്റിയിട്ടുണ്ട് മോനേന്ന്.

അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. മുറ്റത്തെത്തിയപ്പോള്‍ കേട്ടത്  തൂമ്പ നിലത്ത് കൊത്തണ ശബ്ദമാണ്.

ചെന്ന് നോക്കിയപ്പോള്‍ കണ്ടത് , പറമ്പില്‍ തലങ്ങും വിലങ്ങും കിളച്ച് മറിച്ച് എന്തൊക്കെയോ പിറുപിറുത്ത് നടക്കുന്ന അച്ഛനെയാണ്.

അകത്തേക്ക് കയറിയപ്പോള്‍ ഭീതിയോടെ അമ്മ വന്നെന്നെ കെട്ടിപ്പിടിച്ച് അച്ഛനെ ചൂണ്ടികാണിച്ച് പൊട്ടി കരഞ്ഞു.

സ്വന്തക്കാരില്‍ നിന്നും ബന്ധുക്കാരില്‍ നിന്നും അകന്ന് താമസിക്കുന്ന അച്ഛന്‍റെ ഒരേ ഒരു ചങ്ങാതി ശങ്കരേട്ടനോട്  ഞാന്‍ വിവരങ്ങളെല്ലാം വിളിച്ച് പറഞ്ഞു.

പിറ്റേന്ന് വീട്ടിലേക്ക് വന്ന ശങ്കരേട്ടന്‍ അച്ഛന്‍റെ കൂടെ കുറേ നേരം ഇരുന്നു. അവര്‍ രണ്ടാളും കൂടി പറമ്പിലെല്ലാം നടന്നു.  കുറേ നേരം സംസാരിച്ചു.

തിരിച്ച് പോവ്വാന്‍ നേരം ശങ്കരേട്ടനെന്‍റെ കൈ പിടിച്ച് കുറച്ച് ദൂരം നടന്നു.

ആരും അറിയാത്ത , ആരോടും പറയാത്ത എന്‍റെ അച്ഛന്‍റെ ഭൂതകാലം ശങ്കരേട്ടന്‍ എന്നോട് പറയുകയായിരുന്നു.

പോവ്വാന്‍ നേരം ശങ്കരേട്ടന്‍ ഇടറിയ ശബ്ദത്തോടെ പറഞ്ഞു , അവന്‍റെ ലോകം ഈ വീടും പറമ്പും നിങ്ങളുമൊക്കെയാണ് , ആ മനസ്സ് താളം തെറ്റാതെ നോക്കണേ മോനേ , അങ്ങനെ വന്നാല്‍ ഈശ്വരന്‍ പോലും പൊറുത്ത് തരില്ല ' എന്ന്.

ഒന്നും പറയാനാവാതെ ശങ്കരേട്ടന്‍ പോവുന്നതും നോക്കി ഞാന്‍ നിന്നു.

ഒരു ഷര്‍ട്ടിടാന്‍ മോഹിച്ചിട്ട്  പട്ടാളക്കാരന്‍ കുഞ്ഞപ്പേട്ടന്‍റെ പഴയ ഷര്‍ട്ടൊരെണ്ണം ചോദിച്ച് വാങ്ങി വെട്ടി ചെറുതാക്കി ഉടുത്ത് നടന്നിട്ടുണ്ടത്രേ എന്‍റെ അച്ഛന്‍....!

വിശന്ന് വയറെരിഞ്ഞ് തളരും നേരം ആടിന് കൊടുക്കാനെന്നും പറഞ്ഞ് അയല്‍ വീട്ടീന്ന് കഞ്ഞി വെള്ളം  വാങ്ങി കൊണ്ട് വന്ന് അതില്‍ കയ്യിട്ടിളക്കി അടിയില്‍ കിടക്കുന്ന വറ്റെടുത്ത് കുടിച്ച് വിശപ്പടക്കിയുണ്ടത്രെ എന്‍റെ അച്ഛന്‍.....!

അച്ഛനെ മനസ്സിലാക്കാന്‍ എനിക്കിതുവരെ  കഴിയാതെ പോയല്ലോന്നോര്‍ത്തപ്പോള്‍ എന്‍റെ മനസ്സ് നീറി പുകഞ്ഞു

അച്ഛനെ തിരഞ്ഞ് ഞാന്‍ അകത്തേക്ക് ചെന്നു. അവിടെ കണ്ടില്ല.

അടുക്കളപ്പുറത്തും ഇടനാഴിയിലും നോക്കി . അവിടെയും കണ്ടില്ല.

ഒടുവില്‍ ഞാന്‍ പറമ്പിലേക്ക് നടന്നു.

അവിടെ കൊത്തി കിളയ്ക്കുന്നുണ്ടായിരുന്നു.

മെല്ലെ മെല്ലെ ഞാനച്ഛന്‍റെ അരികിലേക്ക് നടന്നു.

അയല്‍ക്കാരന്‍റെ പഴയ ഷര്‍ട്ട്  വെട്ടി ചെറുതാക്കി ഇട്ട് നടന്ന ഗതികേട് തന്‍റെ മക്കള്‍ക്ക് വരുത്താത്ത ആ അച്ഛന്‍റെ അരികിലേക്ക് നടക്കുമ്പോള്‍ എന്‍റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

അയല്‍ക്കാരന്‍റെ വീട്ടിലെ കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കിയിരുന്ന ഗതികേട് തന്‍റെ മക്കള്‍ക്ക് വരുത്താത്ത ആ അച്ഛന്‍റെ അരികിലേക്ക് നടക്കുമ്പോള്‍ എന്‍റെ തല കുറ്റബോധത്താല്‍ താഴുന്നുണ്ടായിരുന്നു.

അടുത്തെത്തി പുറകിലൂടെ അച്ഛനെ ഞാന്‍ ചേര്‍ത്ത് പിടിച്ചു.

തിരിഞ്ഞ് നിന്ന് എന്നെ നോക്കിയ അച്ഛന്‍റെ മുന്നില്‍ ഞാന്‍ കൈക്കൂപ്പി നിന്ന് മാപ്പിരന്നു.

'ഒന്നെന്നെ ഈ കൈ കൊണ്ട് തല്ലച്ഛാ'  എന്ന് പറഞ്ഞ് ആ വലം കൈ എടുത്ത് ഞാനെന്‍റെ മുഖത്ത് വച്ചപ്പോള്‍ അച്ഛനാ കൈ എടുത്തെന്‍റെ മുടിയിലൂടെ തലോടി ചോദിച്ചു ,

' തലയില്‍ എണ്ണയൊന്നും ഇടാറില്ലല്ലേ , അതാണിങ്ങനെ മുടിയെല്ലാം പാറി പറന്ന് നില്‍ക്കുന്നതെന്ന് '

'അച്ഛാ ' , എന്ന് വിളിച്ച് ഞാന്‍ കെട്ടിപ്പിടിച്ച് പറഞ്ഞു , രണ്ട് വഴക്കെങ്കിലും ഈ മുഖത്ത് നോക്കി പറയച്ഛാ  എന്ന്.

ഒന്നും പറയാതെ അച്ഛനെന്‍റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു .

തൂമ്പ ആ കയ്യില്‍ നിന്ന് വിടുവിപ്പിച്ച് ഞാനാ കൈ ചേര്‍ത്ത് പിടിച്ച് വീട്ടിലേക്ക് കൊണ്ട് പോയി.

എനിക്കറിയാമായിരുന്നു , ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തിയാല്‍ എന്‍റെ അച്ഛന്‍റെ താളം തെറ്റിയ മനസ്സ് പഴയത് പോലെയാകുമെന്ന്.

എനിക്കറിയാമായിരുന്നു, മക്കളാല്‍ ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തപ്പെടാന്‍ ഏതൊരച്ഛനും ആഗ്രഹിക്കുന്നുണ്ടാവുമെന്ന്.

ഒരു കിണ്ണം കഞ്ഞിയെടുത്ത് കുമ്പിളില്‍ കോരി ആ വായയിലേക്ക്  വച്ച് കൊടുക്കുന്നതിനിടയില്‍ പറയുന്നുണ്ടായിരുന്നു , അച്ഛന് മതി മോനേ , വയറ് നിറഞ്ഞെന്ന്.

അത് കേട്ട് ഞാനാ കാതില്‍ മെല്ലെ പറഞ്ഞു , മുഴുവന്‍ കഴിക്കച്ഛാ , ഇല്ലേല്‍ ബാക്കിയായ കഞ്ഞിയെന്നും പറഞ്ഞ് അമ്മ ആ തെങ്ങിന്‍ ചോട്ടില്‍ കൊണ്ട് പോയി കളയും ' എന്ന്.

അത് കേട്ട അച്ഛന്‍ ഓരോ കുമ്പിളും ആവേശത്തോടെ  കോരി കുടിക്കാന്‍ തുടങ്ങി.......!